യേശുദാസിനു
ഗുരുവായൂരപ്പനെ
കാണാന്‍ മോഹം!
എന്റെ സതീര്ത്ഥ്യന്
ഗുരുവായൂരപ്പനു
യേശുദാസിനെ
കാണാന്‍ മോഹം!
*** *** *** *** ***
ഹുമയൂണായ മോനും
യയാതിയായ അച്ഛനും
രോഗ ജരാ നരകള്‍
സംക്രമണ പ്രാര്‍ത്ഥനയില്‍
കൈവെച്ചു മാറി
ചരിത്രപുരാണപഥ
മേറിയതോര്ത്ത് ,
അച്യുതഗുരുവിന്റെ
വാതം വലിച്ചുതളര്ന്ന്
മേപ്പത്തൂര് ഭട്ടതിരി,
'മത്സ്യം തൊട്ടുകൂട്ടാന്‍'
തെളിമലയാളത്തച്ഛന്റെþ
യൊറ്റമൂലി, തിരുനടയിലെ
ഗീര്വ്വാണച്ചികിത്സയില്
ഡാര്‍വിന്റെ പരിണാമ ദശ
സ്സിദ്ധിക്കടിത്തറപ്പാകി
കൈകാലുകള്‍ നീര്‍ത്താന്‍
കവിതാമകുടിയൂതി
കൃഷ്ണനുണ്ണീദ്ദര്ശന
പ്പീയുഷദംശം കഥയില്‍!
നാരായണീയം
*** *** *** *** *** ***
തന്നുണ്ണിമറഞ്ഞ ദു:ഖംപേറി
തിരുനടയില്‍ ലളിതമുഖത്തില്
ഭഗവല്സ്സൂത്ര ഭാഷ്യംരചിച്ച
ആപ്തവാക്യ പൂന്താനപ്പാന@@@—
'ഉണ്ണിക്കൃഷ്ണന് മനസ്സില്‍ കളിക്കുമ്പോള്‍
ഉണ്ണികള്‍ മറ്റു വേണമോ മക്കളായ്'—
ദേവകീനന്ദനനെ ഒക്കത്തേറ്റും
യശോദമ്മയുടെ പുണരല്‍——
വൃന്ദാവനസാരംഗതീര്ത്ഥം:
ജയം!
വിഭക്തി വഴിമാറും
ഭക്തിജയം!
@@@ജ്ഞാനപ്പാന
*** *** *** *** *** *** *** *** ***
കൃഷ്ണലീലാവിലാസകാവ്യകാരന്
കൃഷ്ണന് പറപ്പിള്ളി,### മാട്ടുംഗയിലെ
കൊച്ചുഗുരുവായൂരപ്പനെക്കാണാന്
തൊഴുകയ്യാല്‍ പുഷ്പമുതിര്ക്കവേ,
ഭഗവല്‍ രൂപംപൂണ്ട ശാന്തി
പട്ടരെ തിരിച്ചറിഞ്ഞ്
വെള്ളിക്കരണ്ടിയില്‍
പാല്‍പ്പായസ പ്രസാദം
പട്ടേരിക്കും നമ്പൂരിക്കും
പണ്ടു കൊടുത്ത പോല്‍—
കൂട്ടത്തിലുള്ളോര്ക്കും
പങ്കുവെച്ച കഥാസാരം
വാഗോളത്തിലിറ്റിച്ച
ബ്രഹ്മാണ്ഡ ദര്‍ശനം!
###മുംബൈയിലെ പ്രസിദ്ധനായ, മുതിര്‍ന്ന, പ്രശസ്ത കവി
*** *** *** *** *** *** *** *** *** *** *** ***
പഴമ്പുരാണത്തൊങ്ങലും
പുതുകവിതാപ്പൊടിപ്പും
പൊതുവിജ്ഞാനവിഷയ
സമസ്യാപ്പൂരണ സദസ്സില്‍
വികല്പമായ് വീണ്ടുമോരേച്ചോദ്യം
ഉത്തരമഷിക്കായ് ചിഹ്നമുതിര്ക്കും :
എന്തുകൊണ്ട്,
യേശുദാസിനു
ഗുരുവായൂരപ്പനെ
കാണാന്‍ മോഹം?
എന്റെ സതീര്ത്ഥ്യന്
ഗുരുവായൂരപ്പനു
യേശുദാസിനെ
കാണാന്‍ മോഹം?
***************************************************************************************