Image

ആലീസ് ജോര്‍ജ് നിര്യാതയായി

ഷാജി രാമപുരം Published on 17 September, 2014
ആലീസ് ജോര്‍ജ് നിര്യാതയായി
ഡാലസ് : മാരാമണ്‍ കൈതമംഗലത്ത് ഷാരോണ്‍ വില്ലായില്‍ പരേതനായ കെ.എം.ജോര്‍ജിന്റെ സഹധര്‍മ്മിണി ആലീസ് ജോര്‍ജ്(86) നിര്യാതയായി. ശവസംസ്‌കാരം മാരാമണ്‍ മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍ പിന്നീട്.

തുമ്പമണ്‍ താഴേതുണ്ടിയില്‍ കുടുംബാംഗമായ പരേത ഡാലസ് റീജിയണ്‍ മാര്‍ത്തോമ്മ ഇടവക മിഷന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് ടെക്‌സാസ് പ്രൊവിന്‍സ് എന്നീ സംഘടനകളുടെ വൈസ് പ്രസിഡന്റായ സജി ജോര്‍ജിന്റെ മാതാവാണ്.

സൂസന്‍, ജസ്സി, ജോളി, ക്രിസ്റ്റി, സജി എന്നിവര്‍ മക്കളും, പുറമറ്റം മാളിയേക്കമലയില്‍ തോമസുകുട്ടി, കാരിച്ചാല്‍ നെടിവിലാത്ത് മത്തായി പണിക്കര്‍, കരുവാറ്റ പുന്നുരുട്ടേത്ത് ശാമുവേല്‍, ഇലവും തിട്ട പുളിന്തിട്ടയില്‍ ഓമന, വയ്യാറ്റുപുഴ നെല്ലിമൂട്ടില്‍ മോളി(ഡാലസ് ബയിലര്‍ ഹോസ്പിറ്റല്‍) എന്നിവര്‍ മരുമക്കളുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
സജി ജോര്‍ജ്- 918943807063


ആലീസ് ജോര്‍ജ് നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക