Image

പ്രഥമ മിത്രാസ്‌ നാട്യശ്രീ ഓഫ്‌ അമേരിക്ക പുരസ്‌കാരം സുനന്ദ നായര്‍ക്ക്‌

ജോയിച്ചന്‍ പുതുക്കുളം Published on 17 September, 2014
പ്രഥമ മിത്രാസ്‌ നാട്യശ്രീ ഓഫ്‌ അമേരിക്ക പുരസ്‌കാരം സുനന്ദ നായര്‍ക്ക്‌
ന്യൂജേഴ്‌സി: അമേരിക്കയിലെ ഏറ്റവും വലിയ ഇന്ത്യന്‍ ശാസ്‌ത്രീയ നൃത്ത കലാകാരിക്കുള്ള പ്രഥമ മിത്രാസ്‌ നാട്യശ്രീ ഓഫ്‌ അമേരിക്ക അവാര്‍ഡ്‌ ഹൂസ്റ്റണില്‍ നിന്നുള്ള മോഹിനിയാട്ടം കലാകാരി സുനന്ദനായര്‍ക്ക്‌. പ്രസിദ്ധരായ ശാസ്‌ത്രീയ നൃത്ത കലാകാരന്മാരില്‍ നിന്നും ഏറ്റവും മികച്ച കലാകാരിയെ അവാര്‍ഡ്‌ കമ്മിറ്റി അംഗങ്ങളായ മിത്രാസ്‌ പ്രസിഡന്റ്‌ രാജന്‍ ചീരന്‍, കലാക്ഷേത്ര കൃഷ്‌ണമീര, മറീന മേരി ആന്റണി (ശാസ്‌ത്രീയ നൃത്ത യൂണിവേഴ്‌സിറ്റി, ചെന്നൈ) എന്നിവര്‍ ചേര്‍ന്ന്‌ തെരഞ്ഞെടുക്കുകയായിരുന്നു.

ന്യൂജേഴ്‌സി വെറോന ഹൈസ്‌കൂളില്‍ വെച്ച്‌ നടന്ന മിത്രാസ്‌ 2014-ന്റെ നിറപ്പകിട്ടാര്‍ന്ന ചടങ്ങില്‍ നൂറുകണക്കിന്‌ ആളുകളെ സാക്ഷിനിര്‍ത്തി മിത്രാസ്‌ പ്രസിഡന്റ്‌ രാജന്‍ ചീരനില്‍ നിന്നും അവാര്‍ഡും ശില്‍പവും, ഡോ. ഷിറാസ്‌ യൂസഫ്‌, ഷാജി വില്‍സണ്‍ എന്നിവരില്‍ നിന്നും പ്രശസ്‌തിപ്രത്രവും ക്യാഷ്‌ അവാര്‍ഡും സുനന്ദാ നായര്‍ ഏറ്റുവാങ്ങി.

ചടങ്ങില്‍ പ്രസിദ്ധ മലയാളം പിന്നണിഗായകന്‍ ഫ്രാങ്കോ, റവ.ഫാ. സണ്ണി ജോസഫ്‌, ഗുരു ബീന മേനോന്‍ (കലാശ്രീ സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സ്‌), റവ.ഫാ. മാത്യു കുന്നത്ത്‌, മെമ്പേഴ്‌സ്‌ ഓഫ്‌ മിത്രാസ്‌, മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍, വര്‍ഗീസ്‌ ജോണ്‍ (ഏഷ്യാനെറ്റ്‌ യു.എസ്‌.എ), പത്രപ്രവര്‍ത്തകര്‍, ലിസ ജോസഫ്‌ (നാട്യമുദ്ര), മറ്റ്‌ സാംസ്‌കാരിക സംഘടനാ ഭാരവാഹികള്‍ തുടങ്ങി നിരവധി പേര്‍ സാക്ഷ്യംവഹിച്ചു.

ഇത്രയും വലിയ ഒരു സാംസ്‌കാരിക സംഘടനയുടെ പുരസ്‌കാരം ലഭിച്ചതില്‍ താന്‍ അതീവ സന്തുഷ്‌ടയാണെന്നും അവാര്‍ഡിനായി തന്നെ പരിഗണിച്ചതില്‍ നന്ദിയുണ്ടെന്നും അവാര്‍ഡ്‌ സ്വീകരിച്ചുകൊണ്ട്‌ സുനന്ദാ നായര്‍ പറഞ്ഞു.
പ്രഥമ മിത്രാസ്‌ നാട്യശ്രീ ഓഫ്‌ അമേരിക്ക പുരസ്‌കാരം സുനന്ദ നായര്‍ക്ക്‌
പ്രഥമ മിത്രാസ്‌ നാട്യശ്രീ ഓഫ്‌ അമേരിക്ക പുരസ്‌കാരം സുനന്ദ നായര്‍ക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക