Image

മഞ്ച് ഓണാഘോഷം 20ന്; ഫാ.മാത്യൂ കുന്നത്ത് മുഖ്യാതിഥി

ജോര്‍ജ്ജ് തുമ്പയില്‍ Published on 17 September, 2014
മഞ്ച് ഓണാഘോഷം 20ന്; ഫാ.മാത്യൂ കുന്നത്ത് മുഖ്യാതിഥി
ന്യൂജേഴ്‌സി: മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി- മഞ്ചിന്റെ ഓണാഘോഷ പരിപടികള്‍ ഈ ശനിയാഴ്ച രാവിലെ 11 മണിക്ക് ഓണസദ്യയോടെ തുടങ്ങും. നട്ട്‌ലി സെന്റ് മേരീസ് പള്ളി ആഡിറ്റോറിയമാണ് വേദി.  അമേരിക്കന്‍ മലയാളിയുടെ വഴികാട്ടിയും, അനേകര്‍ക്ക് അത്താണിയുമായ  ഫാ.മാത്യൂ കുന്നത്ത് ആണ് മുഖ്യാതിഥി.

സീരിയല്‍ താരം മൈഥിലി റോയിയുടെ നൃത്യനൃത്തങ്ങള്‍, ഗായകരായ ജോഷി, കാര്‍ത്തിക ഷാജി എന്നിവര്‍ നേതൃത്വം നല്‍കുന്ന ഗാനമേള, കൂടാതെ ശിങ്കാരി മേളം, വള്ളംകളി, തിരുവാതിരകളി എന്നിവയും ഉണ്ടായിരിക്കും. മാവേലിയെ എഴുന്നെള്ളിച്ചു കൊണ്ടുള്ള വര്‍ണ്ണാഭമായ ഘോഷയാത്രയെ തുടര്‍ന്നാണ് പൊതുസമ്മേളനം.

എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് ഷാജി വറുഗീസ്, സെക്രട്ടറി ഉമ്മന്‍ കെ.ചാക്കോ, ട്രഷറര്‍ സുജാ ജോസ് എന്നിവര്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക് (862) 812-4317, (913) 768- 7997, (973) 6321172



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക