Image

സാഹിത്യവേദി സെപ്റ്റംബര്‍ അഞ്ചിന്

ജോയിച്ചന്‍ പുതുക്കുളം Published on 01 September, 2014
സാഹിത്യവേദി സെപ്റ്റംബര്‍ അഞ്ചിന്
ഷിക്കാഗോ: 2014 സെപ്റ്റംബര്‍മാസ സാഹിത്യവേദി അഞ്ചാം തീയതി വെള്ളിയാഴ്ച വൈകിട്ട് 6.30-ന് കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ടില്‍ (2200 S Elmhurst MT, Prospect, IL) വെച്ച് നടക്കുന്നതാണ്.

മലയാളത്തിന്റെ സുവര്‍ണ്ണകാലം എന്ന് വിശേഷിപ്പിക്കാവുന്ന കാലഘട്ടത്തില്‍ ജീവിച്ചിരുന്ന വി.ടി. ഭട്ടതിരിപ്പാട്, കേസരി ബാലകൃഷ്ണപിള്ള, കുട്ടികൃഷ്ണമാരാര്‍, ജോസഫ് മുണ്ടശേരി, എം.പി പോള്‍, ജി. ശങ്കരക്കുറുപ്പ്, വൈക്കം മുഹമ്മദ് ബഷീര്‍, കുറ്റിപ്പുഴ കൃഷ്ണപിള്ള തുടങ്ങിയവരോടൊപ്പം ജീവിച്ചുകൊണ്ട് തന്റേതായ ശൈലിയിലും ഭാവത്തിലും എഴുതിയ "മതവും കമ്യൂണിസവും', "അവന്‍ വീണ്ടും വരുന്നു', "ആ മനുഷ്യന്‍ നീ തന്നെ', "പിശുക്കന്റെ കല്യാണം', "വിഷവൃക്ഷം' തുടങ്ങിയ സാഹിത്യരചനകളാല്‍ മലയാളി സാഹിത്യത്തെ ആധുനീക പന്ഥാവുകള്‍ തുറക്കുന്നതിന് തുടക്കംകുറിച്ച സി.ജെ. തോമസിന്റെ കൃതികളെ ആസ്പദമാക്കി "സി.ജെ. തോമസും, മലയാള സാഹിത്യവും' എന്ന പ്രബന്ധമാണ് ചര്‍ച്ചാവിഷയം.

എറണാകുളം സെന്റ് ആല്‍ബര്‍ട്ട് കോളജില്‍ പ്രീ-യൂണിവേഴ്‌സിറ്റിക്കും, മഹാരാജാസ് കോളജില്‍ ബി.എസ്.സിക്കും പഠിക്കുമ്പോള്‍ അവിടുത്തെ മലയാളം അധ്യാപകരായിരുന്ന പ്രശസ്ത സാഹിത്യകാരന്മാരായിരുന്ന എ.ഡി. ഹരിശര്‍മ്മ, എം അച്യുതന്‍, എം.കെ. സാനു മാസ്റ്റര്‍, എസ്. ഗുപ്തന്‍നായര്‍, ഒ.എന്‍.വി. കുറുപ്പ് എന്നിവരുടെ ക്ലാസില്‍, പ്രശസ്ത കോളമിസ്റ്റും എഴുത്തുകാരനുമായ കെ.എം. റോയിയോടൊപ്പം മലയാള ഭാഷയെക്കുറിച്ചും, മലയാള സാഹിത്യത്തെക്കുറിച്ചും കൂടുതല്‍ അറിവുകള്‍ നേടിയ ജോണ്‍ സി.ഇലക്കാട്ട് അവതരിപ്പിക്കുന്ന "സി.ജെ. തോമസും മലയാള സാഹിത്യവും' എന്ന പ്രബന്ധം ശ്രവിച്ച്, ആസ്വദിച്ച് സി.ജെ. തോമസിന്റെ കൃതികളെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും അറിയുവാന്‍ ആഗ്രഹിക്കുന്ന സാഹിത്യ സ്‌നേഹികളെ 182-മത് സാഹിത്യവേദിയിലേക്ക് സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ജോസഫ് ഇ. തോമസ് 9630 537 1138), നാരായണന്‍ സി. നായര്‍ (630 904 0929), ജോണ്‍ സി. ഇലക്കാട്ട് (773 282 4955).
സാഹിത്യവേദി സെപ്റ്റംബര്‍ അഞ്ചിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക