Image

ഒരുമ ഓണക്കാഴ്ച സെപ്റ്റംബര്‍ 13-ന് ശനിയാഴ്ച

ജോയിച്ചന്‍ പുതുക്കുളം Published on 01 September, 2014
ഒരുമ ഓണക്കാഴ്ച സെപ്റ്റംബര്‍ 13-ന് ശനിയാഴ്ച
ഫ്‌ളോറിഡ: ഒരുമയുടെ (ഓര്‍ലാന്റോ റീജിയണല്‍ യുണൈറ്റഡ് മലയാളി അസോസിയേഷന്‍) 2014-ലെ ഓണാഘോഷം സെപ്റ്റംബര്‍ 13-ന് ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ന് ജോര്‍ജ് പെര്‍കിംഗ് സിവിക് സെന്ററില്‍ വെച്ച് വിപുലമായ പരിപാടികളോടെ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ഐശ്വര്യത്തിന്റേയും സമ്പദ് സമൃദ്ധിയുടേയും സമാധാനത്തിന്റേയും സന്ദേശവുമായി ഓരോണക്കാലം കൂടി...മാവേലി മന്നനെ എതിരേല്‍ക്കുവാനായി നാടും നഗരവും ഒരുങ്ങുന്നതിനൊപ്പം ഓര്‍ലാന്റോയിലെ പ്രവാസി മലയാളി സമൂഹവും ആവേശത്തോടെ കാത്തിരിക്കുന്നു. പൊയ്‌പ്പോയ കാലത്തിന്റെ മധുര സ്മരണകളുമായി ചിങ്ങമാസത്തില്‍ മലയാളി മനസിലേക്ക് ഓടിയെത്തുന്ന ഓണത്തെ, കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം വരവേല്‍ക്കാന്‍.....

പരമ്പരാഗത രീതിയില്‍ തയാറാക്കുന്ന ഓണസദ്യയോടെ ആരംഭിച്ച്, കണ്ണിനും മനസിനും കുളിര്‍മ നല്‍കുന്ന കലാപരിപാടികള്‍ ആസ്വദിച്ച് ഒരു സായാഹ്നം മാവേലി മന്നനോടും കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ചിലവഴിക്കാന്‍ ഓര്‍ലാന്റോയിലെ എല്ലാ മലയാളികളേയും സ്വാഗതം ചെയ്യുന്നതായി ഒരുമയ്ക്കുവേണ്ടി പ്രസിഡന്റ് രഞ്ജിത്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോജോ, സെക്രട്ടറി ഷിനു എന്നിവരോടൊപ്പം മറ്റ് കമ്മിറ്റി അംഗങ്ങളും അറിയിച്ചു.
ഒരുമ ഓണക്കാഴ്ച സെപ്റ്റംബര്‍ 13-ന് ശനിയാഴ്ച
ഒരുമ ഓണക്കാഴ്ച സെപ്റ്റംബര്‍ 13-ന് ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക