Image

ബ്രോങ്ക്‌സ്‌ ഫൊറോനാ പള്ളിയില്‍ വാര്‍ഷീക ധ്യാനം

ജോയിച്ചന്‍ പുതുക്കുളം Published on 01 September, 2014
ബ്രോങ്ക്‌സ്‌  ഫൊറോനാ പള്ളിയില്‍ വാര്‍ഷീക ധ്യാനം
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മരിയന്‍ ടിവിയിലൂടെയും, നിരവധിയായ ധ്യാനങ്ങളിലൂടെയും വിവിധങ്ങളായ ആത്മീയ ശുശ്രൂഷകളിലൂടെയും, ആത്മീയ കൊടുങ്കാറ്റ് ഉയര്‍ത്തിക്കൊണ്ട് പിതനായിരക്കണക്കിന് ദൈവ ജനത്തെ ആത്മീയ കൃപയുടെ വഴിയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ക്യൂന്‍മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 17,18,19,20 (ബുധന്‍, വ്യാഴം, വെള്ളി, ശനി) തീയതികളില്‍ ബ്രോങ്ക്‌സ്‌  സെന്റ് തോമസ് സീറോ പള്ളിയില്‍ വെച്ച് ധ്യാനം നടത്തപ്പെടുന്നു.

വിശ്വാസത്തില്‍ ഉറച്ച ക്രൈസ്തവ ജീവിതം പടുത്തുയര്‍ത്തുവാനും ദൈവീക സത്യങ്ങളെ ഉള്‍ക്കൊള്ളുവാനും തിരുസഭയോട് ചേര്‍ന്നു നിന്നുകൊണ്ട് കുടുംബങ്ങളെ നവീകരിക്കുന്നതിനുമായി ലക്ഷ്യംവെച്ച് നടത്തപ്പെടുന്ന ഈ വാര്‍ഷീക ധ്യാനം ഫാ. ജോ പ്ലാച്ചേരിയില്‍ (ജറുസലേം കേന്ദ്രം, തൃശൂര്‍), ബ്ര. ഡൊമിനിക് പി.ഡി (ചെയര്‍മാന്‍, മരിയന്‍ ടിവി), ബ്ര. പോള്‍സണ്‍ ജോസഫ് (മ്യൂസിക് കോര്‍ഡിനേറ്റര്‍, ക്യൂന്‍മേരി മിനിസ്ട്രി) എന്നിവര്‍ നയിക്കുന്നതാണ്.

നാലു ദിവസങ്ങളിലായി നടക്കുന്ന ധ്യാനം സെപ്റ്റംബര്‍ 17-ന് (ബുധന്‍) വൈകിട്ട് 6 മണി മുതല്‍ 10 മണി വരേയും, 18-ന് (വ്യാഴം) വൈകിട്ട് 6 മണി മുതല്‍ 10 മണി വരേയും, 19-ന് വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതല്‍ 10 മണി വരേയും, 20-ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരേയും ധ്യാനസമയം.

ദൈവം ഒരുക്കിയിരിക്കുന്ന ഈ ധ്യാനത്തില്‍ പങ്കെടുത്ത് ആത്മപരിവര്‍ത്തനം നേടുവാനും, വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് വളരുവാനും, സൗഖ്യത്തിന്റെ കൃപയിലേക്ക് കടന്നുവരുവാനും ഇടവക വികാരി റവ.ഫാ. ജോസ് കണ്ടത്തിക്കുടി ഈശോയുടെ നാമത്തില്‍ ഏവരേയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: St. Thoams Syro Malabar Forena Catholic Church, 810 E 221st Street, Bronx, NY 10467. ph: 718 944 4747. ഫാ. ജോസ് കണ്ടത്തിക്കുടി (വികാരി) 201 681 6021, സണ്ണി കൊല്ലറയ്ക്കല്‍ (ട്രസ്റ്റി) 914 426 2119, ആന്റണി കൈത്താറത്ത് (ട്രസ്റ്റി) 914 426 6234, സ്കറിയാസ് തുണ്ടത്തില്‍ (ട്രസ്റ്റി) 646 287 7484, ജോര്‍ജ് പട്ടേരി (പ്രെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍) 914 920 585829.
ബ്രോങ്ക്‌സ്‌  ഫൊറോനാ പള്ളിയില്‍ വാര്‍ഷീക ധ്യാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക