Image

എം.ജി.എം. സ്റ്ററ്റഡി സെന്ററില്‍ ക്ലാസുകള്‍ സെപ്റ്റംബര്‍ 7ന് ആരംഭിക്കും

ഷോളി കുമ്പിളുവേലി Published on 27 August, 2014
എം.ജി.എം. സ്റ്ററ്റഡി സെന്ററില്‍ ക്ലാസുകള്‍ സെപ്റ്റംബര്‍ 7ന് ആരംഭിക്കും
ന്യൂയോര്‍ക്ക് : കഴിഞ്ഞ പതിനേഴു വര്‍ഷമായി  ന്യൂയോര്‍ക്കിലും പരിസരപ്രദേശത്തുമുള്ള മലയാളികളുടെ  മക്കളെ മാതൃഭാഷയും ഭാരതകലകളും അഭ്യസിപ്പിച്ചു വരുന്ന എം.ജി.എം. സ്റ്റഡി സെന്ററിന്റെ 18-മത് അദ്ധ്യയന വര്‍ഷം സെപ്റ്റംബര്‍ 7-#ാ#ം തീയ്യതി ഞായറാഴ്ച്ച ആരംഭിക്കുമെന്ന് പ്രിന്‍സിപ്പാള്‍ ഫാ. നൈനാന്‍ ടി. ഈശോ അറിയിച്ചു. മലയാളം കൂടാതെ, ഡാന്‍സ്, സംഗീതം , പിയാനോ, പ്രസംഗം, ബാസ്‌ക്കറ്റ് ബോള്‍ എന്നിവയില്‍ വിദഗ്ധരായ അദ്ധ്യാപകരാല്‍ പരിശീലനം നല്‍കിവരുന്നു. ഈ വര്‍ഷം മുതല്‍ വയലിന്‍, ഓപ്പറ എന്നിവയ്ക്കും ക്ലാസുകള്‍ ഉണ്ടാകും. ലീലാമ്മ ടീച്ചര്‍, പ്രശസ്ത നര്‍ത്തകി ബിന്ധ്യാ പ്രസാദ്, കൃപാ പിള്ള, കലാഭവന്‍ ലാലി, ഫാ. ജോണ്‍സണ്‍ കോട്ടപ്പുറത്ത്, ഡോ. ജോണി കോവൂര്‍, ലാന(റഷ്യ) എന്നീ അദ്ധ്യാപകരാണ് ക്ലാസ്സുകള്‍ നയിക്കുന്നത്.

എല്ലാ ഞായറാഴ്ചകളിലും 3 മണി മുതല്‍ 7 മണി വരെയാണ് ക്ലാസ്സുകള്‍. യോങ്കേഴ്‌സിലുള്ള പബ്ലിക്ക് സ്‌ക്കൂള്‍ '29' വച്ചാണ് ക്ലാസുകള്‍ നടക്കുന്നത്.

2014-15 വര്‍ഷത്തെ ക്ലാസുകളിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞതായി ഫാ.നൈനാന്‍ ടി.ഈശോ അറിയിച്ചു. എല്ലാ പ്രായക്കാര്‍ക്കും ക്ലാസുകളിലേക്ക് സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ.നൈനാന്‍ ടി.ഈശോ- 914 645 0101
അഡ്രസ്- 47, ക്രോയിഡണ്‍ റോഡ്,
യോങ്കേഴ്‌സ്, 10710.
ന്യൂയോര്‍ക്ക്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക