Image

ന്യൂയോര്‍ക്ക്‌ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സ്വാതന്ത്ര്യദിന ആഘോഷചടങ്ങില്‍ മലയാളി സാന്നിധ്യം

ചാരുംമൂട്‌ ജോസ്‌ Published on 22 August, 2014
ന്യൂയോര്‍ക്ക്‌ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സ്വാതന്ത്ര്യദിന ആഘോഷചടങ്ങില്‍ മലയാളി സാന്നിധ്യം
ന്യൂയോര്‍ക്ക്‌: ഓഗസ്റ്റ്‌ 15-ന്‌ വൈകിട്ട്‌ 6 മണിയോടെ ന്യൂയോര്‍ക്ക്‌ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ ഇന്ത്യന്‍-അമേരിക്കന്‍ സംഘടനാ നേതാക്കള്‍, സെനറ്റര്‍മാര്‍, അസംബ്ലി മെമ്പേഴ്‌സ്‌ തുടങ്ങി അനേകം രാഷ്‌ട്രീയ നേതാക്കള്‍ സന്നിഹിതരായിരുന്നു. ഇന്ത്യന്‍ പ്രസിഡന്റിന്റെ പ്രസംഗത്തിന്റെ ചുരുക്കം ഹിന്ദിയില്‍ വായിച്ചത്‌ ശ്രദ്ധേയമായി. മലയാളികളെ ഒഴിവാക്കിയ പ്രതീതിയാണ്‌ കോണ്‍സുലേറ്റിലെ മുന്നൂറിലധികം വരുന്ന ജനക്കൂട്ടത്തെ കണ്ടപ്പോള്‍ തോന്നിയത്‌. വരുംകാലങ്ങളില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിലും, റിപ്പബ്ലിക്‌ ദിന ആഘോഷങ്ങളിലും കോണ്‍സുലേറ്റുകളിലും എംബസിയിലും മലയാളി സംഘടനാ നേതാക്കള്‍ പങ്കെടുക്കുവാന്‍ താത്‌പര്യം കാണിക്കണം. സമയം മാറ്റിവെയ്‌ക്കണം.

കൈവിരലില്‍ ഒതുങ്ങുന്ന ആളുകള്‍ മാത്രമാണ്‌ ന്യൂയോര്‍ക്കില്‍ സന്നിഹിതരായിരുന്നത്‌. ജോര്‍ജ്‌ ഏബ്രഹാം, ലോണ ഏബ്രഹാം, പോള്‍ മത്തായി, ജയചന്ദ്രന്‍, ഷീല ശ്രീകുമാര്‍, ജോസ്‌ ജോര്‍ജ്‌, ഗുരു ദിലീപ്‌ ജി തുടങ്ങിയ മലയാളി നേതാക്കളുടെ സാന്നിധ്യം ശ്രദ്ധേയമായി.
ന്യൂയോര്‍ക്ക്‌ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സ്വാതന്ത്ര്യദിന ആഘോഷചടങ്ങില്‍ മലയാളി സാന്നിധ്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക