Image

ബാറിന് പകരം ബീവറേജസ് കടകളുടെ മുമ്പില്‍ തട്ടുകടകള്‍ അനുവദിക്കരുത്

ചാരുംമൂട് ജോസ് Published on 22 August, 2014
ബാറിന് പകരം ബീവറേജസ് കടകളുടെ മുമ്പില്‍ തട്ടുകടകള്‍ അനുവദിക്കരുത്
കേരളം രക്ഷപ്പെട്ടു എന്ന ചീഫ് വിപ്പിന്റെ പ്രസ്താവന കൊണ്ടൊന്നും കേരളത്തിലെ മദ്യപാനികള്‍ ഒളിച്ചോടില്ല. കേരള മുഖ്യമന്ത്രിയുടെ ചരിത്രത്തില്‍ കുറിക്കപ്പെടുന്ന ഇന്നത്തെ മദ്യനയപ്രസ്താവന കോരള ജനത ആശ്വാസത്തോടെ വരവേല്‍ക്കുന്നു. ഇത് ഉമ്മന്‍ചാണ്ടിയുടെ മറ്റൊരു ചാണക്യമുഖം എന്നും വിമര്‍ശിക്കുന്നവര്‍ കുറവല്ല. കഥ എന്തായാലും കേരളം ഇന്നനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ഒര പരിധിവരെ ആശ്വാസം കാണുവാന്‍ പുതിയ പ്രഖ്യാപനങ്ങളും നിയമങ്ങളും കാരണമാകുന്നു. 

കേരളത്തില്‍ മാത്രം കണ്ടുവരുന്ന ഈ മദ്യാസക്തി ഇതോടെ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിന് കേരളത്തിലെ എല്ലാ കുടുംബങ്ങളുടെയും ആത്മാര്‍ത്ഥമായി നന്ദിയും സ്‌നേഹാദരവുകളും നേടുമെന്ന് നൂറ് ശതമാനം ഉറപ്പിക്കാന്‍ സര്‍ക്കാരിന് സാധ്യമായി. ധൈര്യമായ തീരുമാനങ്ങല്‍ എടുത്തു ഇനിയുള്ള മാസങ്ങള്‍ യുഡിഎഫ് ഒന്നായി ചേര്‍ന്ന് തീരുമാനങ്ങള്‍ വിവാദങ്ങള്‍ സൃഷ്ടിക്കാതെ തടവിലാക്കുവാന്‍ ശ്രദ്ധ ചെലുത്തണം. കോണ്‍ഗ്രസ് പാര്‍ട്ടിയും ഗ്രൂപ്പുകള്‍ക്കതീതമായി കൂട്ടായ പ്രവര്‍ത്തനങ്ങള്‍, തീരുമാനങ്ങള്‍, ജനപ്രിയപദ്ധതികള്‍ അതിവേഗം നടപ്പിലാക്കണം. ശുചിത്വകേരള പദ്ധതി മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ എത്രയും പെട്ടെന്നു യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കണം. അന്യസംസ്ഥാനങ്ങള്‍ വികസനത്തില്‍ അതിവേഗം മുന്നേറുമ്പോള്‍ ദൈവത്തിന്റെ സ്വന്തം നാടെന്ന പേരിലറിയപ്പെടുന്ന കൊച്ചു കേരളം വിവാദങ്ങളില്‍ മുങ്ങിക്കുളിക്കുന്നത് അപവാദമാണ്. കേരളീയ ജനതയെ അവബോധന്മാരാക്കൂ. നല്ല ജീവിതശൈലി, മികച്ച റോഡുകള്‍, യാത്രാസംവിധാനങ്ങള്‍ മാലിന്യവിമുക്ത കേരളം , മദ്യവിമുക്ത കേരളം, ഹരിത കേരളം, കുടിവെള്ളപദ്ധതികള്‍, ഇവ സ്വപ്നം കാണാന്‍ കേരളജനത തയ്യാറാകണം. 

അല്ലാതെ ഓരോ അഞ്ചു കൊല്ലവും തങ്ങളുടെ ജീവിതശൈലി നിയന്ത്രിക്കാന്‍ ഭാവിയുടെ കടിഞ്ഞാണ്‍ വലിക്കാന്‍ ഓരോ കൂട്ടരെ തിരഞ്ഞെടുത്തു വിടുന്ന യാന്ത്രിക ഉപകരണങ്ങളായി മലയാളികള്‍ മാറിക്കൊണ്ടിരിക്കുന്ന അവസ്ഥ ഇനിയും സൃഷ്ടിക്കരുത്. സംസ്ഥാനത്തിലെ എല്ലാ സമ്മതിദായകരും ജാഗരൂകരാകുക ….. സ്വയം കുഴി തോണ്ടാന്‍ ഇനിയെങ്കിലും അനുവദിക്കരുത്. നെല്ലും പതിരും തിരിച്ചറിയൂ…. ബോധം വീണ്ടെടുക്കൂ…. ഉണര്‍ന്നു പ്രവര്‍ത്തിക്കൂ…. മലയാളീ… കേരളീയരെ ! 

ജയ് ഹിന്ദ്


ബാറിന് പകരം ബീവറേജസ് കടകളുടെ മുമ്പില്‍ തട്ടുകടകള്‍ അനുവദിക്കരുത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക