Image

ഐ.എന്‍.ഒ.സി വിഷ്‌ണുനാഥ്‌ എം.എല്‍.എയ്‌ക്ക്‌ സ്വീകരണം നല്‍കി

ജീമോന്‍ ജോര്‍ജ്‌, ഫിലാഡല്‍ഫിയ Published on 16 August, 2014
ഐ.എന്‍.ഒ.സി വിഷ്‌ണുനാഥ്‌ എം.എല്‍.എയ്‌ക്ക്‌ സ്വീകരണം നല്‍കി
ഫിലാഡല്‍ഫിയ: വടക്കേ അമേരിക്കയിലെ പ്രമുഖ രാഷ്‌ട്രീയ ഈറ്റില്ലങ്ങളിലൊന്നായ സാഹോദരീയ നഗരത്തില്‍ വെച്ച്‌ കേരള രാഷ്‌ട്രീയത്തിലെ യുവ കേസരികളിലെ പ്രമുഖനും, ചെങ്ങന്നൂര്‍ നിയോജകമണ്‌ഡലത്തിലെ നിയമസഭാ സാമജികനുമായ പി.സി. വിഷ്‌ണുനാഥ്‌ എം.എല്‍.എയ്‌ക്ക്‌ ഐ.എന്‍.ഒ.സിയുടെ (പെന്‍സില്‍വേനിയ ചാപ്‌റ്റര്‍) നേതൃത്വത്തില്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ വന്‍ ജനാവലിയുടെ നേതൃത്വത്തില്‍ ഗംഭീര സ്വീകരണം നല്‍കി.

ജോസ്‌ കുന്നേല്‍ (പ്രസിഡന്റ്‌) അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സാബു സ്‌കറിയ (ജനറല്‍ സെക്രട്ടറി) എം.സിയായിരുന്നു. കറപുരളാത്ത രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍കൊണ്ട്‌ ജനഹൃദയങ്ങളില്‍ വളരെ പെട്ടെന്ന്‌ കടന്നുകൂടിയ ചുരുക്കം ചില യുവ നേതാക്കന്മാരുടെ ഇടയിലെ പ്രമുഖനും, കേരളത്തില്‍ വളരയധികം പ്രവാസികളുള്ള മണ്‌ഡലങ്ങളിലൊന്നായ ചെങ്ങന്നൂരിന്റെ ജനപ്രതിനിധിയും ആയ പി.സി. വിഷ്‌ണുനാഥിനെപ്പോലുള്ളവര്‍ക്ക്‌ സ്വീകരണ സമ്മേളനം നടത്തുമ്പോള്‍ ഐ.എന്‍.ഒ.സി പോലുള്ള സംഘടനകളുടെ പ്രസക്തി വര്‍ദ്ധിക്കുകയുള്ളുവെന്നും എക്കാലത്തും പ്രവാസികളുടെ ഉറ്റ സ്‌നേഹിതനും പ്രവാസികളുടെ ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടി നിയമസഭയ്‌ക്കകത്തും പുറത്തും പോരാട്ടങ്ങള്‍ നടത്തിയിട്ടുള്ള നേതാവുമാണ്‌ പി.സി. വിഷ്‌ണുനാഥ്‌ എന്ന്‌ ജോസ്‌ കുന്നേല്‍ പറയുകയുണ്ടായി.

ഖദര്‍ഷാള്‍ അണിയിച്ച്‌ പി.സി. വിഷ്‌ണുനാഥിനെ സമ്മേളനത്തില്‍ സ്വീകരിക്കുകയും തുടര്‍ന്ന്‌ മറുപടി പ്രസംഗത്തില്‍ അമേരിക്കയില്‍ ഐ.എന്‍.ഒ.സിയുടെ പ്രവര്‍ത്തനം ഇനിയും വിപുലപ്പെടുത്തണമെന്നും നാട്ടില്‍ നിന്നും നേതാക്കള്‍ വരുമ്പോള്‍ മാത്രം കൂടുന്ന സമ്മേളനങ്ങളായി ചുരുങ്ങാതെ കഴിയുമെങ്കില്‍ എല്ലാമാസവും കൂടണമെന്നം, മതേതരത്വം എന്ന ഇന്ത്യയുടെ അടിസ്ഥാന പ്രമാണം മാറ്റി മറിക്കപ്പെടുകയാണെന്നും എന്നാല്‍ ഇത്‌ വെറും താത്‌കാലികമാണെന്നും കോണ്‍ഗ്രസ്‌ പാര്‍ട്ടി സടകുടഞ്ഞെഴുന്നേറ്റ്‌ പൂര്‍വ്വാധികം ശക്തിപ്രാപിച്ച്‌ അധികാരത്തില്‍ തിരിച്ചുവരുമെന്നും പറയുകയുണ്ടായി. കേരളത്തില്‍ യു.ഡി.എഫിന്റെ അടിത്തറ ഉറച്ചതാണെന്നും, ഇന്ത്യാ മഹാരാജ്യത്ത്‌ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ ആടി ഉലഞ്ഞപ്പോള്‍ കേരളത്തില്‍ മാത്രമാണ്‌ ഭൂരിപക്ഷം നിലനിര്‍ത്തിയതെന്നും, എന്നാല്‍ നഷ്‌ടപ്പെട്ട ചില ലോക്‌സഭാ സീറ്റുകളുടെ കഥ നര്‍മ്മത്തില്‍ ചാലിച്ച്‌ അദ്ദേഹം പറയുകയുണ്ടായി.

ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ മികച്ച ഭരണമാണ്‌ കാഴ്‌ചവെയ്‌ക്കുന്നതെന്നും, കേരളത്തിന്റെ സ്വപ്‌ന പദ്ധതികളെല്ലാം ഉടന്‍തന്നെ പൂര്‍ത്തിയാക്കത്തക്ക വേഗതയിലാണ്‌ മുന്നോട്ടു പോകുന്നതെന്നും ജനോപകാരപ്രദമായ ഭരണമാണ്‌ മുഖ്യമന്ത്രി കാഴ്‌ചവെയ്‌ക്കുന്നതെന്നും, സദാ സമയവും അദ്ദേഹം കേരളത്തിലെ ജനങ്ങളോടൊപ്പമുണ്ടെന്നും പറയുകയുണ്ടായി.

ഫിലാഡല്‍ഫിയയിലും പരിസര പ്രദേശങ്ങളിലുമുള്ള ധാരാളം കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പങ്കെടുക്കുകയും സമ്മേളനത്തിന്റെ അവസാന ഭാഗത്ത്‌ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയുകയും ചെയ്‌തു. സാബു സ്‌കറിയ കൃതജ്ഞത പറഞ്ഞു.
ഐ.എന്‍.ഒ.സി വിഷ്‌ണുനാഥ്‌ എം.എല്‍.എയ്‌ക്ക്‌ സ്വീകരണം നല്‍കി
ഐ.എന്‍.ഒ.സി വിഷ്‌ണുനാഥ്‌ എം.എല്‍.എയ്‌ക്ക്‌ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക