Image

ഡാലസ്‌ സൗഹൃദ വേദി സെപ്‌റ്റംബര്‍ 20-ന്‌ ശനിയാഴ്‌ച ഓണം ആഘോഷിക്കുന്നു

എബി മക്കപ്പുഴ Published on 16 August, 2014
ഡാലസ്‌ സൗഹൃദ വേദി സെപ്‌റ്റംബര്‍ 20-ന്‌ ശനിയാഴ്‌ച ഓണം ആഘോഷിക്കുന്നു
ഡാലസ്‌: ഡാലസ്‌ സൗഹൃദ വേദിയുടെ ഈ വര്‍ഷത്തെ ഓണം സെപ്‌റ്റംബര്‍ 20 ശനിയാഴ്‌ച അതിവിപുലമായ കലാപരിപാടികളോടുകൂടി ആഘോഷിക്കുവാന്‍ ഞായറാഴ്‌ച കരോള്‍ടോന്‍ ജോസ്സിയിലുള്ള സാബു ഇന്ത്യന്‍ റെസ്റ്റോറന്റ്‌ ഓഡിറ്റോറിയത്തില്‍ കൂടിയ പൊതു യോഗം തീരുമാനിച്ചു.

ഡാലസ്‌ മലയാളികളുടെ ആവേശമായി മാറികൊണ്ടിരിക്കുന്ന ഡാലസ്‌ സൗഹൃദ വേദി വളരെ പുതുമ നിറഞ്ഞ കലാ പരിപാടികളുമായിട്ടാണ്‌ ഈ വര്‍ഷം ഓണം ആഘോഷിക്കുക.

കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്ന പ്രായമുള്ളവരെ സ്‌ത്രീ പുരുഷ ഭേദമെന്യേ ഒന്നിച്ചു ഒരു സ്‌റ്റേജില്‍ വൈവിധ്യവും ഹാസ്യാസ്‌പദവുമായ കലാപരിപാടികളുടെ ശൃംഖല തന്നെ ഒരുക്കിയിട്ടുള്ളതായി സെക്രടറി അജയകുമാര്‍, വനിതാ സമന്വയാധികാരി ശ്രീമതി സുനിത ജോര്‍ജ്‌ എന്നിവര്‍ അറിയിച്ചു. ഡാളസിലെ പ്രമുഖ കല സാംസ്‌കാരിക നേതാക്കള്‍ ആഘോഷ വേളയില്‍ ഓണാശംസകള്‍ നേരും. റിഥം സ്‌കൂള്‍ ഓഫ്‌ ഡാലസിലെ വിദ്യാര്‍ത്ഥികളുടെ കുട്ടികളുടെ ഏറ്റവും പുതുമയേറിയ നൃത്ത പ്രകടങ്ങള്‍ സ്‌റ്റേജില്‍ അരങ്ങേറുമെന്നു സ്‌കൂള്‍ മാനേജിംഗ്‌ ഡയറക്ടര്‍ ഷൈനി ഫിലിപ്പ്‌ അറിയിച്ചു.
മലയാളികളുടെ ദേശീയ ഉത്സവമായ ഓണം ജാതി മത ഭേദമെന്യേ ഡാലസിലുള്ള പ്രവാസി മലയാളികള്‍ക്ക്‌ വേണ്ടി കാരോള്‍ടോനിലുള്ള സെന്റ്‌ ഇഗ്‌നെഷ്യസ്‌ പള്ളിയുടെ ഓടിറ്റൊരിയത്തിലാണ്‌ നടക്കുക. രാവിലെ 930 ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ 2:30 നു സമാപിക്കും.

ആഘോഷ പരിപാടികള്‍ക്ക്‌ ശേഷം വിഭവ സമൃദ്ധമായ ഓണ സദ്യ അന്നേ ദിവസം ഒരുക്കിയിട്ടുള്ളതായി സുകു വര്‍ഗീസ്‌ അറിയിച്ചു.
ഡാലസ്‌ സൗഹൃദ വേദി സെപ്‌റ്റംബര്‍ 20-ന്‌ ശനിയാഴ്‌ച ഓണം ആഘോഷിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക