Image

മറിയാമ്മ നൈനാന്‍ നിര്യാതയായി

എബി മക്കപ്പുഴ Published on 16 August, 2014
മറിയാമ്മ നൈനാന്‍ നിര്യാതയായി
ഡാലസ് : ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മ ഇടവക അംഗവും, ഡാലസ് സൗഹൃദ വേദിയുടെ പ്രധാന പ്രവര്‍ത്തകനുമായ റജിമോന്‍ നൈനാന്റെ മാതാവ് മറിയാമ്മ നൈനാന്‍(96 വയസ്സ്) വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന ഓഗസ്റ്റ് 13 ബുധനാഴ്ച നാട്ടിലുള്ള വസതിയില്‍ വെച്ചു നിര്യാതയായി.

തടിയൂര്‍ കാക്കനാട്ടില്‍ പരേതനായ തോമസ് നൈനാന്റെ ഭാര്യയാണ് പരേത. ശോശാമ്മ(മല്ലപ്പള്ളി) ബാബു ജോണ്‍( നാരാണംമൂഴി പഞ്ചായത്ത്), നൈനാന്‍ തോമസ് (റിട്ട. ഹെഡ് മാസ്റ്റര്‍, തടിയൂര്‍), പരേതനായ ജോണ്‍ നൈനാന്‍, അന്നമ്മ ജോര്‍ജ്(ഡാലസ്), റജിമോന്‍ നൈനാന്‍(ഡാലസ്) എന്നിവര്‍ മക്കളാണ്. ശവസംസ്‌ക്കാരം കുറിയന്നൂര്‍ ശലേം മാര്‍ത്തോമ പള്ളിയില്‍ വെച്ചു പിന്നീട് നടത്തപ്പെടും.

വിവരങ്ങള്‍ക്ക്
റജിമോന്‍ നൈനാന്‍ - 972- 899 2083, 469 531 9547



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക