Image

മലയാളം ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്ന അമ്മാള്‍ ചാക്കോയെ ആദരിച്ചു

Published on 30 July, 2014
മലയാളം ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്ന അമ്മാള്‍ ചാക്കോയെ ആദരിച്ചു
ജാക്‌സണ്‍ ഹൈറ്റ്‌സ് (ന്യൂയോര്‍ക്ക്) : സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന മലയാളം ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്ന അമ്മാള്‍ ചാക്കോയെ ആദരിച്ചു.
വെരി.റ്റി.എം.സഖറിയാ കോര്‍ എപ്പിസ്‌ക്കോപ്പ അദ്ധ്യക്ഷം വഹിച്ച യോഗം കേരളാ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ അംഗവും മഹിള കോണ്‍ഗ്രസ് സെക്രട്ടറിയുമായ ഷാനി വറുഗീസ് ഉദ്ഘാടനം ചെയ്തു.
ഇടവക വികാരി ഫാ.ജോണ്‍ തോമസ്, ബിജി വറുഗീസ് , വറുഗീസ് കെ.ജോസഫ്, ഗീവറുഗീസ് ജേക്കബ് , ബിനോയി മാത്യൂ എന്നിവര്‍ പ്രസംഗിച്ചു.
കഴിഞ്ഞ പരീക്ഷകളില്‍ മുഴുവന്‍ മാര്‍ക്കും വാങ്ങി മലയാളത്തില്‍ കഴിവ് തെളിയിച്ച ബംഗ്ലാദേശ് വംശജനായ അമേരിക്കന്‍ പൗരന്‍ സക്കീര്‍ റഹ്മാനെ, അമ്മാള്‍ ചാക്കോ തന്റെ മറുപടി പ്രസംഗത്തില്‍ പ്രശംസിച്ചു.

മലയാളം ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്ന അമ്മാള്‍ ചാക്കോയെ ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക