Image

ഐപിസി ഫാമിലി കോണ്‍ഫറന്‍സ് സമാപിച്ചു. അടുത്ത വര്‍ഷം ഒക്കലഹോമയില്‍

വില്‍സന്‍ ജോസഫ് ഹൂസ്റ്റണ്‍ Published on 30 July, 2014
ഐപിസി ഫാമിലി കോണ്‍ഫറന്‍സ് സമാപിച്ചു. അടുത്ത വര്‍ഷം ഒക്കലഹോമയില്‍
ഹൂസ്റ്റണ്‍ : അമേരിക്കയിലും കാനഡയിലുമുള്ള പെന്തക്കോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ സംഗമത്തിനു തിരശ്ലീല വീണു.വിശ്വസികള്‍ക്ക് ആത്മനിര്‍വൃതിയുടെ ദിനങ്ങള്‍ സമ്മാനിച്ച 12-മതു സമ്മേളനമാണ് ഇക്കുറി ഹൂസ്റ്റണില്‍ നടന്നത്

ജൂലൈ 24 മുതല്‍ 27വരെ നടന്ന സമ്മേളനങ്ങളില്‍ ആയിരങ്ങളാണ് ഓരോദിവസങ്ങളിലും എത്തിയത്. നവീകരണ ചൈതന്യ സ്രോതസ്സായ ഈ സംഗമം ശുശ്രൂഷകര്‍ക്കും വിശ്വസികള്‍ക്കും തങ്ങളുടെ പങ്കാളിത്തത്തെപ്പറ്റി പുനരവലോകനം ചെയ്യുവാനും സ്വയം പ്രതിഷ്ഠിച്ചു തീരുമാനം എടുക്കുവാനുമുള്ള അവസരം കൂടിയായി.

കണ്‍വീനര്‍ ഡോക്ടര്‍. എബ്രഹാം ചാക്കോ സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്രിസ്തുവില്‍ ജയാളികള്‍ എന്നതായിരുന്നു ചിന്താവിഷയം. പാസ്റ്റര്‍ രാജവേന്ദ്ര, ജേക്കബ് ജോണ്‍, സാം ജോര്‍ജ്, ബേബി വറുഗീസ് എന്നിവര്‍ വിവിധ സമ്മേളനങ്ങളില്‍ പ്രസംഗിച്ചു.

പ്രശസ്ത ഗായകരായ റോബി സേ ബാന്‍ഡിന്റെ മധുരോദാരമായ സംഗീതത്തിന്റെ നാദവിസ്മയം തീര്‍ത്ത ഗാനങ്ങള്‍ ഒരു അപസ്മരണീയ അനുഭവമായി യുവജനങ്ങള്‍ക്കു തീര്‍ന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്, പലതുകൊണ്ടും മെച്ചപ്പെട്ടതായിരുന്നു ഈ വര്‍ഷത്തെ കോണ്‍ഫറന്‍സ്.

പതിമൂന്നാമത് കോണ്‍ഫറന്‍സ് ഒക്കലാഹോമയില്‍ വച്ചു നടത്തുവാന്‍ തീരുമാനിച്ചു. ഇതിന്റെ ചുമതലകള്‍ക്കായി പാസ്റ്റര്‍ അലക്‌സ് വെട്ടിക്കല്‍ (കണ്‍വീനര്‍), ബ്രദര്‍ ജോയി തുമ്പമണ്‍ (സെക്രട്ടറി) , സാമുവേല്‍ യോഹന്നാന്‍(ട്രഷറര്‍്), വെസ്ലി ആലുംമൂട്ടില്‍(യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍.സോഫി വറുഗീസ് (ലേഡിസ് കോര്‍ഡിനേറ്റര്‍)എന്നിവരെ തിരഞ്ഞെടുത്തു.

ഐപിസി ഫാമിലി കോണ്‍ഫറന്‍സ് സമാപിച്ചു. അടുത്ത വര്‍ഷം ഒക്കലഹോമയില്‍
ഐപിസി ഫാമിലി കോണ്‍ഫറന്‍സ് സമാപിച്ചു. അടുത്ത വര്‍ഷം ഒക്കലഹോമയില്‍
ഐപിസി ഫാമിലി കോണ്‍ഫറന്‍സ് സമാപിച്ചു. അടുത്ത വര്‍ഷം ഒക്കലഹോമയില്‍
ഐപിസി ഫാമിലി കോണ്‍ഫറന്‍സ് സമാപിച്ചു. അടുത്ത വര്‍ഷം ഒക്കലഹോമയില്‍
ഐപിസി ഫാമിലി കോണ്‍ഫറന്‍സ് സമാപിച്ചു. അടുത്ത വര്‍ഷം ഒക്കലഹോമയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക