Image

ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്റില്‍ പ്രൊഫ.എം.വൈ.യോഹന്നാന്‍ നയിക്കുന്ന സുവിശേഷ മഹായോഗം ഓഗസ്റ്റ് 2, 3 തീയതികളില്‍

ബിജു ചെറിയാന്‍ Published on 29 July, 2014
ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്റില്‍ പ്രൊഫ.എം.വൈ.യോഹന്നാന്‍ നയിക്കുന്ന സുവിശേഷ മഹായോഗം ഓഗസ്റ്റ് 2, 3 തീയതികളില്‍
ന്യൂയോര്‍ക്ക് : ലോകപ്രശസ്ത സുവിശേഷകന്‍ പ്രൊഫ.എം.വൈ.യോഹന്നാന്‍(മുന്‍ പ്രിന്‍സിപ്പാള്‍, സെന്റ് പീറ്റേഴ്‌സ് കോളജ് കോലഞ്ചേരി) നേതൃത്വം നല്‍കുന്ന ഗോസ്പല്‍ കണ്‍വന്‍ഷനും കോണ്‍ഫറന്‍സും ആഗസ്റ്റ് 2, 3 (ശനി, ഞായര്‍) തീയതികളിലായി റോക്ക്‌ലന്റിലെ നാന്വുവറ്റിലുള്ള ഗ്രേസ് ബാപിസ്റ്റ് ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടുന്നു. ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ്(CRF) സംഘടിപ്പിക്കുന്ന ദ്വിദിന യോഗങ്ങളില്‍ പ്രൊഫ.എം.വൈ.യോഹന്നാന്‍ ദൈവവചനം ഉല്‍ഘോഷിക്കും. ശനിയാഴ്ചയും ഞായറാഴ്ചയും വൈകുന്നേരം 6 മുതല്‍ 9 വരെ സുവിശേഷ യോഗവും. അമേരിക്കയിലെ വിവിധ കേന്ദ്രങ്ങളില്‍ സുവിശേഷ ഘോഷണാര്‍ത്ഥം പ്രവര്‍ത്തിച്ചു വരുന്ന ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ കൂട്ടായ്മകളുടെ സംയുക്ത ഗോസ്പല്‍ കോണ്‍ഫറന്‍സ് ശനിയാഴ്ച(ആഗസ്റ്റ് 2ന്) രാവിലെ 9.30 മുതല്‍ 2 വരെയും നടത്തപ്പെടുന്നതാണ്.

സഭാ-സാമുദായിക വ്യത്യാസമില്ലാതെ പ്രാര്‍ത്ഥനയുടെ കൂട്ടായ്മയില്‍ വിശ്വാസികളെ ഒരുമിപ്പിക്കുന്ന സുവിശേഷപ്രസ്ഥാനമാണ് ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ്(CRF). ലോകരക്ഷകനായ യേശുക്രിസ്തുവിലൂടെ ലഭ്യമാകുന്ന പാപക്ഷമയും, ഹൃദയശുദ്ധീകരണവും അനുഭവിച്ചുകൊണ്ട് സഭാഭേദമെന്യേ ഒന്നിച്ച് പ്രാര്‍ത്ഥിക്കുകയും സുവിശേഷവേല ചെയ്യുകയുമാണ് സിആര്‍എഫ് ലക്ഷ്യമിടുന്നത്. സഭയോ സമുദായമോ മാറുകയല്ല മറിച്ച് മനുഷ്യഹൃദയങ്ങള്‍ക്കാണ് രൂപാന്തരമുണ്ടാകേണ്ടത് എന്നും, മാനസാന്തരപ്പെട്ടവരുടെ മാനസാന്തരമാണ് ഇന്നത്തെ ആവശ്യം എന്നുമാണ് പ്രൊഫ.എം.വൈ.യോഹന്നാനും സിആര്‍എഫ് ഉം ഉയര്‍ത്തിപ്പിടിക്കുന്ന മൗലിക ചിന്താഗതി.

ആഗോള തലത്തില്‍ ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന് നേതൃത്വം നല്‍കുന്ന, സ്ഥാപക പ്രസിഡന്റുകൂടിയായ പ്രൊഫ.എം.വൈ.യോഹന്നാന്റെ സുവിശേഷ സന്ദേശങ്ങള്‍ പതിവായി ശനിയാഴ്ച 6.30 AM ന്‌ സൂര്യടിവിയും, ഞായറാഴ്ച 6.30AM-ന് ജീവന്‍ ടിവിയും, തിങ്കളാഴ്ചയും ചൊവ്വാഴ്ചയും 6.30AMന് ജയ്ഹിന്ദ് ടിവിയും, സംപ്രേക്ഷണം ചെയ്തുവരുന്നു. സൗജന്യ സന്ദേശങ്ങള്‍, സുവിശേഷഗീതങ്ങള്‍ എന്നിവ www.crfgospel.org എന്ന വെബ്‌സൈറ്റിലൂടെയും ലഭ്യമാകുന്നു.

റോക്ക്‌ലാന്റില്‍ നടക്കുന്ന സുവിശേഷ മഹായോഗത്തിലും കോണ്‍ഫറന്‍സിലും കുടുംബമായി പ്രാര്‍ത്ഥനയോടെ കടന്നുവരുവാന്‍ ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
വി. ഗീവര്‍ഗീസ്(845) 268 - 4436
ബേബി വര്‍ഗീസ്(845) 268- 0338
കെ. കോശി(845) 638 1841

വിലാസം
Grace Baptist Church
20Demerest Ave
Nanuet. NY-10954


ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്റില്‍ പ്രൊഫ.എം.വൈ.യോഹന്നാന്‍ നയിക്കുന്ന സുവിശേഷ മഹായോഗം ഓഗസ്റ്റ് 2, 3 തീയതികളില്‍
ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്റില്‍ പ്രൊഫ.എം.വൈ.യോഹന്നാന്‍ നയിക്കുന്ന സുവിശേഷ മഹായോഗം ഓഗസ്റ്റ് 2, 3 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക