Image

എല്ലാം ഇനി ഒന്നില്‍ നിന്ന് തുടങ്ങുകയാണെന്നു മഞ്ജു വാര്യര്‍

Published on 29 July, 2014
എല്ലാം ഇനി ഒന്നില്‍ നിന്ന് തുടങ്ങുകയാണെന്നു മഞ്ജു വാര്യര്‍
ഇത് തന്‍െറ പുനര്‍ജന്മമാണെന്നും എല്ലാം ഇനി ഒന്നില്‍ നിന്ന് തുടങ്ങുകയാണെന്നും ഫേസ്ബുക്കിലൂടെ മഞ്ജു വാര്യര്‍.
എന്‍െറ സന്തോഷങ്ങളിലും സങ്കടങ്ങളിലും കൂടെ നിന്ന സിനിമാ നടിമാരായ ഗീതു, സംയുക്ത, ഭാവന, പൂര്‍ണിമ, ശ്വേതമേനോന്‍ എന്നിവര്‍ക്കാണ് ഇപ്പോള്‍ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ക്ക് ഉത്തരവാദിത്വം എന്ന രീതിയില്‍ പ്രചാരണം നടക്കുന്നുണ്ട്. അത് അവരെയും എന്നെയും വേദനിപ്പിക്കുന്നു. എന്നാല്‍ എന്‍്റെ തീരുമാനങ്ങള്‍ എന്‍്റേതും അതിന്‍െറ പ്രത്യാഘാതങ്ങള്‍ക്ക് ഉത്തരവാദി ഞാന്‍ മാത്രവുമാണ്. ഇതിന് പിന്നില്‍ ആരുടെയും പ്രേരണയോ നിര്‍ബന്ധമോ ഇല്ല. 
ദിലീപിന്‍െറ വ്യക്തിജീവിതത്തിന് വിജയാശംസകള്‍ നേരുന്ന മഞ്ജു മകള്‍ മീനൂട്ടി ദിലീപിന്‍െറ സംരക്ഷണയില്‍ സന്തുഷ്ടയാണെന്നും അതുകൊണ്ട് അവളുടെ മേലുള്ള അവകാശ വാദംകൊണ്ട് അവളെ ദുഖിപ്പിക്കുന്നില്ളെന്നും അവള്‍ എപ്പോഴും അമ്മയുടെ തന്നെയാണെന്നും കത്തില്‍ പറയുന്നു.
മഞ്ജുവിന്‍്റെ ഫേസ്ബുക്ക് പോസ്റ്റിന് മണിക്കുറുകള്‍ക്കകം നിരവധി ലൈക്കുകളും ഷെയറുകളുമാണ് ലഭിച്ചത്. ഇവര്‍  തമ്മില്‍ പിരിയരുതെന്നും ആരാധകര്‍ കമന്‍്റുകളിലൂടെ ആവശ്യപ്പെടുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക