തിരുവനന്തപുരം: സിനിമക്കെതിരെ ഫേസ്ബുക്കില്‍ കമന്റിട്ട
പെണ്‍കുട്ടികള്‍ക്ക് ഫാന്‍സ് അസോസിയേഷന്‍കാരുടെ മര്‍ദനം. പുതുതായി റിലീസ്
ചെയ്ത ‘ഹായ് ഐ ആം ടോണി’ എന്ന സിനിമക്കെതിരെ കമന്റിട്ട വെമ്പായം
സ്വദേശികളായ സീന, സജിന എന്നിവരെയാണ് സംഘംചേര്‍ന്ന് മര്‍ദിച്ചത്.
കനകക്കുന്നില്‍ വെച്ച് തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഞായറാഴ്ചയാണ്
ആസിഫ് അലി നായകനായ സിനിമ കണ്ടശേഷം ഫേസ്ബുക്കില്‍ കമന്റിട്ടത്. ഇത്
ശ്രദ്ധയില്‍പെട്ട ചിലര്‍ മോശമായി പ്രതികരിച്ചിരുന്നു.
തിങ്കളാഴ്ച പെണ്‍കുട്ടികള്‍ കനകക്കുന്നില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനത്തെിയപ്പോഴായിരുന്നു
മര്‍ദനം. ആസിഫ് അലി ഫാന്‍സ് അസോസിയേഷന് ജില്ലാ ഭാരവാഹി അനീഷ് അലിയുടെ
നേതൃത്വത്തിലത്തെിയ സംഘമാണ് മര്‍ദിച്ചതെന്ന് പെണ്‍കുട്ടികള്‍ ല്കിയ
പരാതിയില്‍ പറയുന്നു.