Image

വാട്‌സ്‌ ആപ്പിലൂടെ അപകീര്‍ത്തികരമായ സന്ദേശം: രണ്ടു യുവതികള്‍ക്ക്‌ തടവും ചാട്ടയടിയും ശിക്ഷ

Published on 28 July, 2014
വാട്‌സ്‌ ആപ്പിലൂടെ അപകീര്‍ത്തികരമായ സന്ദേശം: രണ്ടു യുവതികള്‍ക്ക്‌ തടവും ചാട്ടയടിയും ശിക്ഷ
ജിദ്ദ: വാട്‌സ്‌ ആപ്പിലൂടെ അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശങ്ങള്‍ പരസ്‌പരം അയച്ച രണ്ട്‌ സൗദിയുവതികള്‍ക്ക്‌ ശിക്ഷ വിധിച്ചു. പത്തുദിവസംത്തെ തടവും ഇരുപത്‌ ചാട്ടയടിയുമാണ്‌ ശിക്ഷ.
യുവതികള്‍ അടുത്തബന്ധുക്കളാണ്‌, മാതൃസഹോദരീപുത്രിക്കെതിരെ ഒരുയുവതിയാണ്‌ ആദ്യം പരാതിയുമായെത്തിയത്‌. പരാതിക്കാര്‍ ബന്ധുക്കളാണെന്നുള്ളതും മറ്റുചില കാര്യങ്ങളും പരിഗണിച്ച്‌ ഇരുവരോടും അനുരഞ്‌ജനത്തിലെത്താന്‍ കോടതി ആവശ്യപ്പെട്ടു.

പക്ഷേ രണ്ടുപേരും ഇതിന്‌ തയ്യാറായില്ല. തുടര്‍ന്നാണ്‌ രണ്ടുപേരെയും ശിക്ഷിക്കാന്‍കോടതി തീരുമാനിച്ചത്‌. വാക്കിലൂടെയും പ്രവൃത്തിയിലൂടെയും പരസ്‌പരം ആക്രമിക്കില്ലെന്ന്‌ ഇരുവരെയും കൊണ്ട്‌ കോടതി പ്രതിജ്ഞഎടുപ്പിക്കുകയും ചെയ്‌തു. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക