Image

എം. മുരളി, നിഷ ജോസ്‌ കെ. മാണി എന്നിവര്‍ക്ക്‌ സ്വീകരണം നല്‍കി

Published on 22 July, 2014
എം. മുരളി, നിഷ ജോസ്‌ കെ. മാണി എന്നിവര്‍ക്ക്‌ സ്വീകരണം നല്‍കി
ന്യുയോര്‍ക്ക്‌: മുന്‍ എം.എല്‍.എ എം മുരളി, ജോസ്‌ കെ. മാണി എം.പിയുടെ ഭാര്യ നിഷ ജോസ്‌ കെ. മാണി, പത്തനംതിട്ട ഡി.സി.സി. സെക്രട്ടറി ജോര്‍ജ്‌ മാമ്മന്‍ കൊണ്ടൂര്‍, പെരിങ്ങര പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാം ഈപ്പന്‍, പുളിക്കീഴ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഈപ്പന്‍ കുര്യന്‍ തുടങ്ങിയവര്‍ക്ക്‌ കേരള കള്‍ച്ചറല്‍ സെന്ററില്‍ വച്ച്‌ സ്വീകരണം നല്‍കി.

ഫോമാ ജോയിന്റ്‌ സെക്രട്ടറി സ്റ്റാന്‍ലി വര്‍ഗീസ്‌ ആയിരുന്നു എംസി. സക്കറിയാ കരുവേലില്‍ അധ്യക്ഷത വഹ്‌ചിച്ചു. ഫിലിപ്പ്‌ മഠത്തില്‍ സ്വാഗതവും ജീമോന്‍ നന്ദിയും പറഞ്ഞു.

കാന്‍സര്‍ രോഗികള്‍ക്കായി തലമുടി സംഭാവന നല്‍കുന്ന പരിപാടിയെപ്പറ്റി നിഷ ജോസ്‌ കെ. മാണി സംസാരിച്ചു.
എം. മുരളി, നിഷ ജോസ്‌ കെ. മാണി എന്നിവര്‍ക്ക്‌ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക