Image

അമേരിക്കയില്‍ മൂവാറ്റുപുഴ-നിര്‍മ്മലാ കോളേജ് അലൂമിനി അസ്സോസിയേഷന്‍ രൂപീകരിക്കുന്നു.

എ.സി. ജോര്‍ജ് Published on 22 July, 2014
അമേരിക്കയില്‍ മൂവാറ്റുപുഴ-നിര്‍മ്മലാ കോളേജ് അലൂമിനി അസ്സോസിയേഷന്‍ രൂപീകരിക്കുന്നു.
ഹ്യൂസ്റ്റന്‍: കേരളത്തിലെ ഒരു പ്രമുഖവും പ്രശസ്തവുമായ വിദ്യാപീഠമാണ് മൂവാറ്റുപുഴ നിര്‍മ്മല കോളേജ്. മറ്റെവിടെയുമെന്ന പോലെ പല ഉന്നതരും പ്രഗല്‍ഭരുമായ നിര്‍മ്മല കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ യു.എസിലെ വിവിധ സ്ഥലങ്ങളില്‍ പല ഉന്നത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

1953ല്‍ എറണാകുളം കത്തോലിക്കാ അതിരൂപതാ മെത്രാപോലീത്ത മാര്‍ അഗസ്റ്റിന്‍ കണ്ടത്തിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഈ കോളേജ് ഇന്ന് കോതമംഗലം രൂപതയുടെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനമായി പ്രവര്‍ത്തിക്കുന്നു. മൂവാറ്റുപുഴ നിര്‍മ്മല കോളേജിന്റെ അമേരിക്കയിലുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളെ അംഗങ്ങളാക്കി ഏകോപിപ്പിച്ചുകൊണ്ട് ഒരു അലൂമിനി അസ്സോസിയേഷന്‍ രൂപീകരിക്കാനും അതിന്റെ അഡ്‌ഹോക്ക് കണ്‍വീനറായി പ്രവര്‍ത്തിക്കാനും ഹ്യൂസ്റ്റനിലുള്ള നിര്‍മ്മല കോളേജിലെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥിയായ തോമസ് ഓലിയാന്‍ കുന്നേലിനെ നിര്‍മ്മല കോളേജ് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ വിന്‍സന്റ് ജോസഫ് ചുമതലപ്പെടുത്തിയിരിക്കുകയാണ്. മൂവാറ്റുപുഴ നിര്‍മ്മല കോളേജ് അലൂമിനി അസ്സോസിയേഷനില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ താല്‍പ്പര്യമുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തോമസ് ഓലിയാന്‍ കുന്നേലുമായി ടെലഫോണിലോ ഇ-മെയില്‍ വഴിയൊ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ : 713-679-9950 EMAIL : THOMASOJ@YMAIL.COM

അമേരിക്കയില്‍ മൂവാറ്റുപുഴ-നിര്‍മ്മലാ കോളേജ് അലൂമിനി അസ്സോസിയേഷന്‍ രൂപീകരിക്കുന്നു.
Muvattupuzha Nirmala College.
അമേരിക്കയില്‍ മൂവാറ്റുപുഴ-നിര്‍മ്മലാ കോളേജ് അലൂമിനി അസ്സോസിയേഷന്‍ രൂപീകരിക്കുന്നു.
Alumni cordinatory-Thomas Oliamkunnel.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക