Image

ശനിയാഴ്ച 77മത് സാഹിത്യ സല്ലാപത്തില്‍ 'ആരോഗ്യ'ത്തെക്കുറിച്ച് ചര്‍ച്ച

ജയിന്‍ മുണ്ടയ്ക്കല്‍ Published on 18 July, 2014
ശനിയാഴ്ച 77മത് സാഹിത്യ സല്ലാപത്തില്‍ 'ആരോഗ്യ'ത്തെക്കുറിച്ച് ചര്‍ച്ച
താമ്പാ: ജൂലൈ പത്തൊന്‍പതാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന എഴുപത്തിയേഴാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ എണ്പത്തിയൊന്നു വയസ്സുള്ള അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ സ്ഥിരതാമാസക്കാരനും ഗാന്ധിയനുമായ എം. പി. പട്ടേല്‍ എന്ന ഗുജറാത്തി എഞ്ചിനീയറാണ് 'ആരോഗ്യം' അഥവാ Natural hygiene എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുന്നത്. പ്രസ്തുത വിഷയത്തെക്കുറിച്ച് അറിവുള്ള ധാരാളം ആളുകള്‍  ഈ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുന്നതാണ്. നല്ല വ്യായാമ ഭക്ഷണ ശീലങ്ങള്‍ പഠിച്ച് അതിന്റെ പരിശീലനത്തിലൂടെ രോഗങ്ങള്‍ ഒഴിവാക്കി സന്തോഷകരമായ ജീവിതം നയിക്കുന്നതിനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ജൂലൈ പന്ത്രണ്ടാം തീയതി സംഘടിപ്പിച്ച  എഴുപത്തിയാറാമത് അമേരിക്കന്‍മലയാളി സാഹിത്യസല്ലാപത്തില്‍ 'ആടുജീവിതം' എന്ന നോവലിലൂടെ പ്രശസ്തനായ ബെന്യാമിന്‍ ആയിരുന്നു 'പുതിയ നോവല്‍ സങ്കല്പം' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്. പ്രബന്ധാവതരണവും തുടര്‍ന്ന് നടന്ന ചര്‍ച്ചകളും വളരെ വിജ്ഞാനപ്രദമായിരുന്നു. ബെന്യാമിന്റെ രചനകളെക്കുറിച്ചും ശൈലികളെക്കുറിച്ചും പൊതുവായി ചര്‍ച്ച ചെയ്യപ്പെട്ടു. ഇന്ന് മനുഷ്യര്‍ക്ക് വലിയ നോവലുകള്‍ വായിക്കാന്‍ സമയമില്ലെന്നും അതിനാല്‍ ചെറു കഥകളും അതുപോലെയുള്ള സാഹിത്യ സൃഷികളുമായിരിക്കും കൂടുതല്‍ അഭികാമ്യം എന്നും മറ്റുമുള്ള അഭിപ്രായങ്ങളും സല്ലാപത്തില്‍ ഉയരുകയുണ്ടായി.

കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള സമിതികളുടെ ഉപദേശകസമിതിയിലെ മെമ്പര്‍ സെക്രട്ടറിയായ സതീഷ് ബാബു പയ്യന്നൂരും  അമേരിക്കന്‍മലയാളി സാഹിത്യസല്ലാപത്തില്‍ പങ്കെടുക്കുകയുണ്ടായി. അമേരിക്കയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന അന്തര്‍ദേശിയ മലയാള പഠനകേന്ദ്ര (ഇന്റര്‌നാഷണല്‍ മലയാളം ഇന്‍സ്റ്റിറ്റൂട്ട്) ത്തിനെക്കുറിച്ചും വിശദമായ ചര്‍ച്ചകള്‍ നടക്കുകയുണ്ടായി.

മനോഹര്‍ തോമസ്, ചെറിയാന്‍ കെ. ചെറിയാന്‍, പ്രൊഫ. എം. ടി. ആന്റണി, ഡോ. ബി. ഇഖ്ബാല്‍, എബ്രഹാം തെക്കേമുറി,  മുരളി ജെ. നായര്‍, അലക്‌സ് കോശി വിളനിലം, അഡ്വ. രതീദേവി, എം. സി. ചാക്കോ മണ്ണാര്‍ക്കാട്ടില്‍, രാജു തോമസ്, എ. സി. ജോര്‍ജ്ജ്, ജോര്‍ജ്ജ്  മുകളേല്‍, ജേക്കബ് തോമസ്, ഹരി നമ്പൂതിരി, പ്രിയ ഉണ്ണികൃഷ്ണന്‍, ജോര്‍ജ്ജ് മുകളേല്‍, ഡോ. തെരേസ ആന്റണി, ഡോ. എന്‍. പി. ഷീല, ഡോ. മര്‌സലിന്‍ ജെ, മോറിസ്, ഡോ. രാജന്‍ മര്‍ക്കോസ്, മോന്‍സി കൊടുമണ്‍, ബാലാ ആന്ദ്രപ്പള്ളില്‍, മൈക്ക് മത്തായി, ത്രേസ്യാമ്മ നാടാവള്ളില്‍, സോയാ നായര്‍, അബ്ദുള്‍ പുന്നയൂര്‍ക്കുളം, ജയിംസ് മാത്യു, സിറിയക് സ്‌കറിയ, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, പി. വി. ചെറിയാന്‍, മാത്യു മൂലേച്ചേരില്‍, പി. പി. ചെറിയാന്‍, രാജു തോമസ്, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍  സജീവമായി പങ്കെടുത്തു. ധാരാളം കേഴ്വിക്കാരും ഉണ്ടായിരുന്നു.

 

സാഹിത്യ സല്ലാപത്തിലെ അടുത്ത ആഴ്ചയിലെ 07/26/2014 (ശനി)  ചര്‍ച്ചാ വിഷയം: അമേരിക്കയിലെ മലയാള ഭാഷാപഠനം

അവതാരകന്‍ : ശ്രീ. ജെ. മാത്യൂസ്, ഗുരുകുലം സ്‌കൂള്‍  ന്യൂയോര്‍ക്ക്.

 

ശനിയാഴ്ചതോറുമാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം  എട്ടു മുതല്‍ പത്തു  വരെ  (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് .....


14434530034 കോഡ് 365923


ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , gracepub@yahoo.com  എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും  മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395


Join us on Facebook  https://www.facebook.com/groups/142270399269590/

 

വാര്‍ത്ത അയച്ചത്: ജയിന്‍ മുണ്ടയ്ക്കല്‍

 
ജയിന്‍ മുണ്ടയ്ക്കല്‍

അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം

എല്ലാ ശനിയാഴ്ചയും വൈകിട്ട് 8:00 മണി മുതല്‍ 10:00 മണി വരെ (EST)

വിളിക്കേണ്ട നമ്പര്‍: 14434530034 രീറല 365923

വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 18136555706 or 18133893395


Please visit International Malayalam Institute Website:  http://malayalaminstitute.us/


ശനിയാഴ്ച 77മത് സാഹിത്യ സല്ലാപത്തില്‍ 'ആരോഗ്യ'ത്തെക്കുറിച്ച് ചര്‍ച്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക