ന്യൂയോര്‍ക്ക്: കലാകേരളത്തിന്റെ സംഭാവനയായ
കലാകാരന്മാരുടെ ഹാസ്യ-നൃത്ത-സംഗീത കലാസംഗമം ആഗസ്റ്റ്-സെപ്റ്റംബര്‍
മാസങ്ങളില്‍ സപ്തസ്വരരാഗമേളങ്ങളുടെ വര്‍ണ്ണക്കാഴ്ചയുമായി ഏഴാം കടലിനക്കരെ
അമേരിക്കന്‍ ഐക്യനാടുകളില്‍ പ്രവാസികളുടെ മുന്‍പില്‍
ഓണത്തിരുമുല്‍ക്കാഴ്ചയുമായി സൂര്യ സായാഹ്‌നം എത്തുന്നു.
വിവിധ ഭാഷകളിലായി അടിപൊളി-മെലഡി ഗാനങ്ങള്‍ ആലപിക്കുന്ന മലയാളത്തിന്റെ
യുവഗായിക-ഗായകന്മാര്‍ അരുണ്‍ ഗോപന്‍- സോണിയാ സായി കാതിനു കുളിര്‍മയേകുന്ന
ഇമ്പമുള്ള ഗാനങ്ങള്‍ ആലപിച്ച് പ്രേക്ഷക മനസുകളില്‍ ഇടം നേടിയ യുവഗായിക
ഷേയ്ക്ക. സിനിമാ-സീരിയല്‍ രംഗത്തു നിറഞ്ഞു നില്‍ക്കുന്ന രാജേഷ് ഹെബര്‍,
ഷാജു, നൃúത്തരംഗങ്ങളിലൂടെയും, ജീവസുറ്റ കഥാപാത്രങ്ങളൂടെയും കാണികളുടെ
മനസില്‍ ഇടം നേടിയ അമല, ശ്രീലക്ഷ്മി, കോമഡി ഷോകളിലൂടെയും മലയാളികളുടെ
മനസില്‍ കടന്നുകൂടി വ്യത്യസ്തവും നൂതനവുമായ സംഭവ വികാസങ്ങളെ നര്‍മ്മത്തില്‍
പൊതിഞ്ഞ് വേദികളിലവതരിപ്പിച്ച് കയ്യടി നേടിയ ഹാസ്യചക്രവര്‍ത്തിമാര്‍ അജിത്
കോഴിക്കോട്, ദീപു പാറശാല, സെന്തില്‍ മലയാള സിനിമയിലെ അമ്മ
കഥാപാത്രങ്ങള്‍ക്ക് പുതിയ ഭാവവും മാനവും നേടിക്കൊടുത്ത അംബികാ മോഹന്‍
തുടങ്ങിയ ധാരാളം കലാകാരന്മാരും കലാകാരികളും നിറഞ്ഞ കലോപഹാരം
മലയാളികളുടെ മനസില്‍ എന്നെന്നും ഓര്‍മ്മിക്കത്തക്ക രീതിയില്‍ കുടുംബ
പ്രേക്ഷകര്‍ക്കായി അണിയിച്ചൊരുക്കിയിരിക്കുന്നതും ഓണത്തിനോടനുബന്ധിച്ച്
പൊന്നോണക്കാഴ്ചയുമായി കുറഞ്ഞ ചെലവില്‍ ധനശേഖരണത്തിനു പറ്റിയ കലാസദ്യ
ഓണസദ്യയ്‌ക്കൊപ്പം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബിജു ഫിലിപ്പ്(224) 595 2485
ഇടിക്കുള ജോസഫ്(630) 303 7615, ജീമോന്‍ ജോര്‍ജ് 267 970 4267