Image

ഫോണ്‍ ഓഫാക്കാതെ വിമാനത്തില്‍ യാത്ര ചെയ്യാം

Published on 23 April, 2014
ഫോണ്‍ ഓഫാക്കാതെ വിമാനത്തില്‍ യാത്ര ചെയ്യാം
ന്യൂഡല്‍ഹി: ദയവായി നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ഫൈ്ളറ്റ് മോഡിലേക്ക് മാറ്റുക . വിമാനം പറന്നുയരുന്നതിന് മുമ്പ് എയര്‍ ഹോസ്റ്റസുമാര്‍ നല്‍കിയിരുന്ന നിര്‍ദേശം ഇനി ഇങ്ങനെയാകും.
യാത്രക്കാര്‍ വിമാനത്തില്‍ കയറിയാല്‍ ഇനി ഫോണ്‍ ഓഫാക്കേണ്ടതില്ല. പകരം മൊബൈല്‍ ഫൈ്ളറ്റ് മോഡിലാക്കി യാത്രചെയ്യാം. ഇത് സംബന്ധിച്ച ഉത്തരവ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) പുറത്തിറക്കി. അതേസമയം കോള്‍ ചെയ്യുന്നതിനും മെസേജും ഇ മെയിലും അയക്കുന്നതിന് അനുമതി ഉണ്ടായിരിക്കില്ല.
പുതിയ ഉത്തരവ് പ്രകാരം വിമാനയാത്രക്കിടയില്‍ സെല്‍ ഫോണ്‍, ടാബ്ലറ്റ്, ലാപ് ടോപ് എന്നിവ ഉപയോഗിച്ച് ഇ മെയില്‍തയാറാക്കുകയോ സിനിമ കാണുകയോപാട്ടു കേള്‍ക്കുകയോ ഗെയിം കളിക്കുകയോ ചെയ്യാം. എന്നാല്‍ വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം മാത്രമേ ഇമെയിലുകള്‍ അയക്കാന്‍ കഴിയൂ.
വിമാനത്തില്‍ സെല്‍ഫോണും ലാപ് ടോപ്പും ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന വിമാന കമ്പനികളുടെ ദീര്‍ഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് ഡി.ജി.സി.എയുടെ നടപടി. ചെലവു കുറഞ്ഞ വിമാന സര്‍വീസുകളെ ആശ്രയിക്കുന്നവര്‍ക്ക് പുതിയ ഉത്തരവ് പ്രയോജനകരമാണ്.
ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗിക്കുന്നതുമൂലം ഉണ്ടാകുന്ന മാറ്റങ്ങള്‍ അപകടങ്ങളുണ്ടാക്കുന്നുണ്ടെങ്കില്‍ റിപ്പോര്‍ട്ട് നല്‍കാനും ഡി.ജി.സി.എ വിമാന കമ്പനികളോട് നിര്‍ദേശിച്ചിട്ടുണ്ട്.വിമാനത്തില്‍ മൊബൈല്‍ ഫോണും മറ്റ് ഇലക്ട്രോണിക്ക് ഉപകരണങ്ങളും ഉപയോഗിക്കുന്നതിന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും അനുമതി നല്‍കിയത് ഡി.ജി.സി.എ പരിഗണിച്ചു. 2013 ഡിസംബര്‍ മുതല്‍ ബ്രിട്ടീഷ് എയര്‍വേയ്സ് യാത്രക്കാര്‍ക്ക് സെല്‍ഫോണ്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക