Image

ബി ഉണ്ണികൃഷ്‌ണനെതിരെ വിലക്ക്‌: മിസ്റ്റര്‍ ഫ്രോഡ്‌ പ്രദര്‍ശിപ്പിക്കില്ലെന്ന്‌ ഉടമകള്‍

Published on 23 April, 2014
ബി ഉണ്ണികൃഷ്‌ണനെതിരെ വിലക്ക്‌: മിസ്റ്റര്‍ ഫ്രോഡ്‌ പ്രദര്‍ശിപ്പിക്കില്ലെന്ന്‌ ഉടമകള്‍
തിരുവനന്തപുരം: ബി. ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്‌ത മോഹന്‍ലാല്‍ ചിത്രം മിസ്റ്റര്‍ ഫ്രോഡിന്‌ തിയേറ്ററുകളില്‍ വിലക്ക്‌. ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന്‌ തീയേറ്റര്‍ ഉടമകള്‍ അറിയിച്ചു. ബി ഉണ്ണികൃഷ്‌ണനെതിരായ ഫിലിം എക്‌സിബിറ്റ്‌ ഫെഡറേഷന്‍ വിലക്കിനെ തുടര്‍ന്നാണ്‌ തീരുമാനം.

കഴിഞ്ഞ വര്‍ഷം നടന്ന ഫിലിം എക്‌സിബിറ്റ്‌ ഫെഡറേഷന്റെ ഓഫീസ്‌ ഉദ്‌ഘാടന ചടങ്ങില്‍ പ്രമുഖ സംവിധായകരും താരങ്ങളും പങ്കെടുക്കാതിരുന്നതാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമെന്ന്‌ പറയപ്പെടുന്നു. സംവിധായകരുടെയും സാങ്കേതിക വിദഗ്‌ദ്ധരുടെയും സംഘടനയായ ഫെഫ്‌കയുടെ ജനറല്‍ സെക്രട്ടറി കൂടിയായ ഉണ്ണികൃഷ്‌ണന്റെ നിര്‍ദ്ദേശ പ്രകാരമാണ്‌ താരങ്ങടക്കമുള്ളവര്‍ ഉദ്‌ഘാടന ചടങ്ങില്‍ നിന്ന്‌ വിട്ടു നിന്നതെന്നാണ്‌ ഫെഡറേഷന്റെ ആരോപണം. ഇതു സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷമേ സിനിമയുടെ ചിത്രീകരണം തുടങ്ങാവു എന്നും ഉണ്ണികൃഷ്‌ണനോട്‌ ഫെഡറേഷന്‍ നിര്‍ദ്ദേശിച്ചിരുന്നതാണ്‌.

മെയ്‌ എട്ടിന്‌ ചിത്രം റിലീസ്‌ ചെയ്യും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക