Image

ബേവിഞ്ച ആലൂര്‍ ഇരിയണ്ണി റോഡിന്റെ ടാറിംഗ് തുടങ്ങി

ആലൂര്‍ ടി.എ.മഹമൂദ് ഹാജി Published on 23 April, 2014
ബേവിഞ്ച ആലൂര്‍ ഇരിയണ്ണി റോഡിന്റെ ടാറിംഗ് തുടങ്ങി
ബോവിക്കാനം (കാസര്‍കോട്): ബേവിഞ്ച ആലൂര്‍ ഇരിയണ്ണി എം.എല്‍.എ. റോഡിന്റെ നിര്‍മ്മാണ ജോലി പുരോഗമിക്കുന്നു. ഇപ്പോള്‍ റോഡിന് ടാര്‍ ചെയ്യാനുള്ള ജോലി ആരംഭിച്ചു. ആലൂര്‍, മുണ്ടക്കൈ, പിലാവടുക്കം, പന്നടുക്കം, മളിക്കാല്‍ തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് യാഥാര്‍ത്ഥ്യമാകുന്നത്. രണ്ട് വര്ഷം മുമ്പ് വരെ പ്ലാന്‍േറഷന്‍ കോര്‍പ്പറേഷന്‍ സ്ഥലം വിട്ടുനല്‍കാത്തതും റോഡിന് സ്ഥലം വിട്ടുനല്‍കുന്നതിന് ചില സ്വകാര്യവ്യക്തികളും വിമുഖത കാട്ടിയതുമാണ് റോഡുനിര്‍മാണത്തിന് തടസ്സമായിരുന്നത്. റോഡ് കടന്നുപോകുന്ന പ്ലാന്‍േറഷന്‍ കോര്‍പ്പറേഷന്റെ 400 സെന്റ് ഭൂമിക്ക് പത്ത് ലക്ഷം രൂപയോളം കൈമാറിയാണ് തടസ്സം നീക്കിയത്. അതിനു ശേഷമാണ് റോഡിന്റെ നിര്‍മ്മാണ ജോലി പുനരാരംഭിച്ചത്.

അഞ്ച് കിലോമീറ്റര്‍ റോഡുനിര്‍മാണത്തിന് 343 ലക്ഷം രൂപയാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്. നാല് കിലോമീറ്ററോളം കുന്നിടിച്ച് താഴ്ത്തിയാണ് നിര്‍മാണം നടത്തിയത്  12 മീറ്ററോളമാണ് കുന്നിടിച്ച് താഴ്ത്തിയത്. പത്തരമീറ്റര്‍ വീതിയിലാണ് നിര്‍മാണം. അഞ്ചര മീറ്റര്‍ വീതിയില്‍ ടാര്‍ ചെയ്യും. ഒരു കോണ്‍ക്രീറ്റ് കലുങ്കും 22 പൈപ്പ് കലുങ്കുകളുമുണ്ടാകും. കുന്നിടിച്ചുള്ള നിര്‍മാണമായതിനാല്‍ മഴക്കാലത്തിന് ശേഷമാണ് ടാറിങ് ചെയ്യാന്‍ തുടങ്ങിയത്.

ചെങ്കള മുളിയാര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കാനായി ആരംഭിച്ചതാണ് ബേവിഞ്ച ആലൂര്‍ ഇരിയണ്ണി റോഡ്. ഈ റോഡിന്റെ നിര്‍മ്മാണ ജോലി ആരംഭിച്ചിട്ട് മൂന്ന് പതിറ്റാണ്ടുകളായി ഇനിയും ഈ റോഡ് പൂര്‍ത്തിയാവാന്‍ എത്ര കാലം കാത്തിരിക്കണമെന്ന് ആര്‍ക്കും നിശ്ചയമില്ല, ബേവിഞ്ചയില്‍ നിന്ന് മുണ്ടക്കൈ ആലൂര്‍ വഴി ബാവിക്കരയിലൂടെ ഇരിയണ്ണിയിലേക്കാണ് ഈ റോഡ് പണിയാന്‍ തുടക്കത്തില്‍ തീരുമാനിച്ചിരുന്നത്. പക്ഷെ ചില തടസ്സങ്ങള്‍ കാരണം ബാവിക്കരയിലൂടെ കടന്നു പോകാതെ പന്നടുക്കം കുന്ന് കയറി മുതലപ്പാറ മുല്ലച്ചേരിയടുക്കത്തേക്ക് ചേര്‍ക്കുകയാനുണ്ടായത്. മൂന്ന് ഘട്ടമായിട്ടാണ് ടാറിംഗ് ജോലി പൂര്‍ത്തിയാക്കുന്നത്. ഒന്നാം ഘട്ട താറിടല്‍ മളിക്കാലില്‍ നിന്ന് ആരംഭിച്ചു കഴിഞ്ഞു പിലാവടുക്കത്തിലേക്കും രണ്ടാംഘട്ട ടാറിടല്‍ പിലാവടുക്കത്ത് നിന്ന് തുടങ്ങി ആലൂര്‍ വരെയുമാണ്. റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കുന്ന പുഴക്കരയിലൂടെയാണ് ബേവിഞ്ചആലൂര്‍ഇരിയണ്ണി എം.എല്‍.എ റോഡ് കടന്നുപോകുന്നത്. മൂന്നാംഘട്ട ടാറിടല്‍ നിര്‍മ്മാണം ആരംഭിച്ചാല്‍ ആലൂര്‍ പയസ്വിനി പുഴയില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പ്രവര്‍ത്തന ജോലി നിര്‍ത്തി വെച്ച സ്ഥലംവരെ എത്തും എന്നാല്‍ മുണ്ടക്കൈയില്‍ വെച്ച് കുറഞ്ഞ സ്ഥലം റോഡുമായി ബന്ധിപ്പിക്കാനുള്ള ജോലി ബാക്കിയുണ്ട് മുണ്ടക്കൈയില്‍ ചില സ്ഥലങ്ങളില്‍ മേല്‍ പറഞ്ഞ വീതിയില്ല.വീതി കൂട്ടാന്‍ നാട്ടുകാര്‍ സ്ഥലം വിട്ടു കൊടുക്കണം. സ്ഥലത്തിന്റെ വില നാട്ടുകാര്‍ക്ക് സര്‍ക്കാര്‍ നല്‍കുകയും വേണം ഇവിടെങ്ങളില്‍ റോഡ് വീതി കൂട്ടിയാലേ ബസ്സുകള്‍ക്ക് ഈ വഴി സര്‍വീസ് നടത്താന്‍ പറ്റുകയുള്ളൂ. ഈ റോഡ് പണി പൂര്‍ത്തിയായാല്‍ കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് വരുന്നവര്‍ക്ക് ചെര്‍ക്കള വഴി പോകാതെ ബേവിഞ്ചയില്‍ നിന്ന് നേരെ ബോവിക്കാനത്തേക്കും മല്ലം ശ്രീ ദുര്‍ഗപരമേശ്വരി ക്ഷേത്രം, കാനത്തൂര്‍ നാല്‍വര്‍ ദേവസ്ഥാനം, ബാവിക്കര മഖാം, ആലൂര്‍ മുസ്ലിം ജുമാ മസ്ജിദ് എന്നിവിടങ്ങളിലേക്കും എത്തിച്ചേരാന്‍ 13 കിലോമീറ്റര്‍ദൂരം ചുരുങ്ങികിട്ടും. കൂടാതെ യാത്ര ക്ലേശം അനുഭവിക്കുന്ന ഈ പ്രദേശങ്ങള്‍ക്ക് ബസ്സ് സര്‍വീസ് ലഭിക്കുകയും ചെയ്യും. ഇതിനെല്ലാം ബന്ധപ്പെട്ടവര്‍ കനിയണം. മൂന്ന് പതിറ്റാണ്ടുകളായി മന്ദഗതിയില്‍ നടന്നു വരുന്ന ഈ റോഡ് യാഥാര്‍ത്ഥ്യമാകാന്‍ ഇനിയും വൈകരുത്. ബേവിഞ്ച ആലൂര്‍ ഇരിയണ്ണി എം.എല്‍.എ. റോഡിന്റെ നിര്‍മ്മാണ ജോലി എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ആലൂര്‍ വികസന സമിതി സെക്രട്ടറി ആലൂര്‍ ടി.എ മഹമൂദ് ഹാജി ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ബേവിഞ്ചആലൂര്‍ഇരിയണ്ണി റോഡിന്റെ രണ്ടാംഘട്ടമെന്ന നിലയിലാണ് മുണ്ടക്കൈ മുതലപ്പാറ റോഡ് പണി തീര്‍ക്കുന്നത്.  ബേവിഞ്ച മുതല്‍ മുണ്ടക്കൈ വരെയുള്ള റോഡും ബാവിക്കര മുതല്‍ ഇരിയണ്ണി വരെയുള്ള റോഡും നേരത്തെതന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. റോഡ് യാഥാര്‍ത്ഥ്യമാകുന്നതോടെ ദേശീയപാതയില്‍ നിന്ന് ഇരിയണ്ണി കുറ്റിക്കോല്‍ ഭാഗത്തേക്കുള്ള യാത്രക്ക് ഏറെ സൗകര്യവുമാകും.

 

ആലൂര്‍ ടി.എ.മഹമൂദ് ഹാജി

സെക്രട്ടറി ആലൂര്‍ വികസന സമിതി

ബേവിഞ്ച ആലൂര്‍ ഇരിയണ്ണി റോഡിന്റെ ടാറിംഗ് തുടങ്ങി
എം.എല്‍.എ. റോഡ് ടാര്‍ ഇടുന്നു
ബേവിഞ്ച ആലൂര്‍ ഇരിയണ്ണി റോഡിന്റെ ടാറിംഗ് തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക