Image

ബിജെപി നേതാവ് ഗിരിരാജ് സിങ്ങിന് അറസ്റ്റ് വാറന്റ്‌

Published on 23 April, 2014
ബിജെപി നേതാവ് ഗിരിരാജ് സിങ്ങിന് അറസ്റ്റ് വാറന്റ്‌
പാറ്റ്‌ന: മോദിയെ അംഗീകരിക്കാത്തവരെ പാകിസ്താനിലേക്ക് നാടുകടത്തണമെന്ന വിവാദ പ്രസ്താവനയിറക്കിയ ബിജെപി നേതാവ് ഗിരിരാജ് സിങ്ങിനെതിരെ ബൊക്കാറ കോടതി അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചു.

പ്രസ്താവന വിവാദമായതോടെ ഗിരിരാജ് സിങ്ങിന്റെ തിരഞ്ഞെടുപ്പ് റാലികളും റോഡ് ഷോകള്‍കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി.

ബി.ജെ.പി. നേതൃത്വം പരസ്യമായി തള്ളിപ്പറഞ്ഞിട്ടും പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയാണ് ഗിരിരാജ്. ഇദ്ദേഹത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച നോട്ടീസയിരുന്നു. പ്രസംഗം പ്രഥമദൃഷ്ട്യാ പെരുമാറ്റച്ചട്ട ലംഘനമാണെന്നും ഈ മാസം ഇരുപത്തിനാലിനകം കമ്മീഷന് വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക