Image

യുവജനങ്ങള്‍ക്ക് നേതൃത്വ പരിശീലനത്തിനായി ഡ്രീംസ്- ഉദ്ഘാടനം ശനിയാഴ്ച

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 22 April, 2014
യുവജനങ്ങള്‍ക്ക് നേതൃത്വ പരിശീലനത്തിനായി ഡ്രീംസ്-  ഉദ്ഘാടനം ശനിയാഴ്ച
ഡാലസ് : ഇന്ത്യന്‍  കുട്ടികള്‍ക്കും  യുവജനങ്ങള്‍ക്കും സമഗ്ര വ്യക്തിത്വ വികാസവും  നേതൃത്വ  പരിശീലനവും  ലക്ഷ്യമാക്കി ഡാലസ്  ഡ്രീംസ് എന്ന സാമൂഹികസേവന പരിശീലന പരിപാടി  ഡാലസില്‍  ആരംഭിക്കുന്നു. 

ഇതിന്റെ  ഉദ്ഘാടനം ഏപ്രില്‍ 26 ശനിയാഴ്ച കരോള്‍ട്ടന്‍, സെന്റ്.  ഇഗ്‌നേഷ്യസ് ദേവാലയ ഓഡിറ്റോറിയത്തില്‍ (707 Dove Creek Ln, Carrollton) വൈകുന്നേരം  6:30 നു നടക്കും.

വോളന്റീയര്‍  ആയി പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുള്ളവരേയും  മാതാപിതാക്കന്മാരേയും ഡാലസ് ഡ്രീംസിന്റെ ഉദ്ഘാടനത്തിലേക്ക്  ക്ഷണിക്കുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ചു ഗാനമേളയും , ചെണ്ടമേളവും , ലെറ്റ് അസ് ഡ്രീം  ബാന്‍ഡും അരങ്ങേറും. 

കുട്ടികളില്‍ അന്തര്‍ലീനമായിരിക്കുന്ന  കഴിവുകള്‍ പരിപോഷിപ്പിക്കുകയും  നേത്രുത്വ പാടവം വളര്‍ത്തി ഭാവിയുടെ വാഗ്ദാനങ്ങളായി  അവരെ മാറ്റാനുമുള്ള വിവിധ പദ്ധതികളാണ് ഡ്രീംസ്.   കുട്ടികള്‍ തന്നെയാണ് പ്രോജക്ടിന്  നേതൃത്വം നല്‍കുന്നതും.

ലൂസിയാനയില്‍ നിന്നുള്ള ഫാ. ലിജോ പാത്തിക്കല്‍ സി. എം.ഐ യാണ് കുട്ടികള്‍ക്ക് ഇങ്ങനെയൊരു ആശയമായി അമേരിക്കയില്‍  ലെറ്റ് അസ് ഡ്രീം എന്ന പ്രൊജക്റ്റ് ആരംഭിച്ചത്. തദ്ദേശവംശരായ   കുട്ടികള്‍ക്ക് വേണ്ടി നാല് വര്‍ഷം മുന്‍പ്  ആരംഭിച്ച  പരിപാടി വന്‍ വിജയമായി.  ഇന്ത്യന്‍ കുട്ടികള്‍ക്കും ഇപ്പോള്‍ ഇത് പകര്‍ന്നു നല്‍കാനാണ് ഇതിന്റെ  ഡയറക്ടര്‍ കൂടിയായ  ഫാ. ലിജോ  ശ്രമിക്കുന്നത്.

സമൂഹത്തിലെ നാനാതുറയിലുള്ള  ആള്‍ക്കാരുടെയും  സഹകരണത്തോടെയാണ് ഡാലസ് ഡ്രീംസ് ആരംഭിക്കുന്നത്.  കുട്ടികള്‍ക്കും  യുവജനങ്ങള്‍ക്കും ലീഡര്‍ ഷിപ്  പ്രോഗ്രാം, ഇന്റര്‍ പേര്‍സണല്‍ സ്‌കില്‍സ് പ്രോഗ്രാം, ടാലെന്റ്‌റ് പ്രോഗ്രാം എന്നിവയും  നടത്തും. 

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോണ്‍സണ്‍ കുര്യാക്കോസ് 972 310 3455
ഷാജി  പണിക്കശ്ശേരി 214 966 6627
ഹരിദാസ് തങ്കപ്പന്‍ 214 908 5686

യുവജനങ്ങള്‍ക്ക് നേതൃത്വ പരിശീലനത്തിനായി ഡ്രീംസ്-  ഉദ്ഘാടനം ശനിയാഴ്ച
യുവജനങ്ങള്‍ക്ക് നേതൃത്വ പരിശീലനത്തിനായി ഡ്രീംസ്-  ഉദ്ഘാടനം ശനിയാഴ്ച
യുവജനങ്ങള്‍ക്ക് നേതൃത്വ പരിശീലനത്തിനായി ഡ്രീംസ്-  ഉദ്ഘാടനം ശനിയാഴ്ച
യുവജനങ്ങള്‍ക്ക് നേതൃത്വ പരിശീലനത്തിനായി ഡ്രീംസ്-  ഉദ്ഘാടനം ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക