Image

പുതിയ സര്‍വേ: 15 സീറ്റില്‍ ഇടതുമുന്നണി?

Anil Pennukkara Published on 22 April, 2014
പുതിയ സര്‍വേ: 15 സീറ്റില്‍ ഇടതുമുന്നണി?
എന്‍.ഡി.ടി.വി. ദേശീയതലത്തില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ കേരളത്തില്‍ ഇടതുമുന്നണിക്ക്‌ നേട്ടമെന്ന്‌ പ്രവചനം. സംസ്ഥാനത്തെ 20 സീറ്റില്‍ എല്‍.ഡി.എഫ്‌. 11 സീറ്റ്‌ നേടുമെന്ന്‌ സര്‍വേഫലം പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ 16 സീറ്റില്‍നിന്ന്‌ യു.ഡി.എഫ്‌. ഒന്‍പത്‌ സീറ്റിലേക്ക്‌ പോകുമെന്ന്‌ സര്‍വേ. ബി.ജെ.പി.ക്ക്‌ ഇത്തവണ അക്കൌണ്ട്‌ തുറക്കാനാവില്‌ളെന്നാണ്‌ നിഗമനം.

എല്‍.ഡി.എഫന്റെ വോട്ട്‌ 39ല്‍ നിന്ന്‌ 42 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്‌. എന്നാല്‍ യു. ഡി. എഫിന്റെ വോട്ട്‌ കുറഞ്ഞു. ബി. ജെ. പിയുടെത്‌ 8 ശതമാനമാണ്‌.

എന്നാല്‍ കേരളത്തില്‍ 15 സീറ്റില്‍ ഇടതുമുന്നണി ജയിക്കുമെന്ന്‌ പുതിയ സര്‍വേ. മലപ്പുറം എസ്‌ എം ഇ ഹയര്‌ സെക്കണ്ടറി സ്‌കുള്‍ ഹുമാനിറ്റീസ്‌ വിദ്യാര്‌തികള്‍ കേരളത്തിലെ ഇരുപതു ലോകസഭ മണ്ഡലങ്ങളിലും നടത്തിയ സര്‍വേയില്‍ ഇടതു പക്ഷത്തിന്‌ മുന്‍തൂക്കം ലഭിക്കുമെന്ന്‌ കണ്ടെത്തി.

കാസര്‍ഗോഡ്‌, കണ്ണൂര്‍, വടകര, കോഴിക്കോട്‌, പാലക്കാട്‌, ആലത്തൂര്‍, തൃശൂര്‍, ഇടുക്കി, ആലപ്പുഴ, മാവേലിക്കര, കൊല്ലം, ആറ്റിങ്ങല്‍, തിരുവനന്തപുരം മണ്ഡലങ്ങളില്‍ ആണ്‌ എല്‍ ഡി എഫിന്‌ മുന്‍തൂക്കം.

വയനാട്‌, മലപ്പുറം, എറണാകുളം, കോട്ടയം മണ്ഡലങ്ങളില്‍ ആണ്‌ യു ഡി എഫിന്‌ മുന്‍തൂക്കം. ചാലക്കുടി, പത്തനംതിട്ട മണ്ഡലങ്ങളില്‍ കടുത്ത പോരാട്ടം ആണ്‌ നടക്കുന്നത്‌.

ഇരുപതു ലോകസഭ മണ്ഡലത്തിലെയും എല്ലാ പഞ്ചായത്തിലും ആളുകളെ സമീപിച്ചാണ്‌ മാര്‍ച്ച്‌ അവസാന വാരവും ഏപ്രില്‍ ആദ്യ വാരവും ആയി സര്‍വേ നടത്തിയത്‌. മൊത്തം വോട്ടിന്റെ 46% എല്‍ ഡി എഫ്‌ നേടുമ്പോള്‍ യു ഡി എഫിന്‌ 43% വോട്ടു ലഭിക്കും .ബിജെപി 8% വോട്ടു പിടിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക്‌ 3% വോട്ടു നേടും.

തിരുവനന്തപുരം പത്തനംതിട്ട മണ്ഡലങ്ങളില്‍ കൃസത്യന്‍ വോട്ടുകള്‍ ഇടതു മുന്നണിക്ക്‌ കിട്ടും. ഇടുക്കി മണ്ഡലത്തിലെ ഹൈറേഞ്ചില്‍ കത്തോലിക്ക സഭയുടെ നിലപാട്‌ ഇടതു മുന്നണിക്ക്‌ അനുകൂലം ആണ്‌.

എന്നാല്‍ വയനാട്ടില്‍ കത്തോലിക്ക സഭ നിശബ്ദത പാലിക്കുക ആണ്‌. ഇത്‌ യു ഡി എഫിന്‌ ഗുണം ചെയ്യും. കൊണ്‌ഗ്രെസ്സ്‌ വോട്ടുകളില്‍ വിള്ളല്‍ വീഴ്‌ത്താന്‍ പത്തനതിട്ടയിലും പൊന്നാനിയിലും ഇടതു മുന്നണിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.

കൊല്ലം മണ്ഡലത്തില്‍ ചവറ കൊല്ലം മണ്ഡലങ്ങളില്‍ ആര്‍ എസ്‌ പിയുടെ വരവ്‌ യു ഡി എഫിന്‌ നേട്ടമാകും കാസര്‍ഗോഡ്‌ എല്‍ ഡി എഫ്‌ ബഹുദൂരം മുന്നില്‍ ആണ്‌. കാസര്‍ഗോഡ്‌ മഞ്ച്വേശരം മണ്ഡലങ്ങളില്‍ ടി സിദ്ധിക്ക്‌ മുന്നില്‍ എത്തും. ഈ മണ്ഡലങ്ങളില്‍ ബി ജെ പി രണ്ടാം സ്ഥാനത്തും എത്തും. ഈ രണ്ടിടങ്ങളിലും മൂന്നാം സ്ഥാനത്ത്‌ ആകുന്ന നിലവിലെ സിറ്റിംഗ്‌ എം പി പി കരുണാകരന്‍ ബാക്കി ഉള്ള ഉദുമ, കാഞ്ഞങ്ങാട്‌, കല്യാശ്ശേരി, ത്രിക്കരിപ്പൂര്‍,പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ നിന്ന്‌ കിട്ടുന്ന ഭൂരിപക്ഷം കൊണ്ട്‌ വിജയിക്കും.

വടകര:

ഇരുമുന്നണികളും അഭിമാന പോരാട്ടമായി കാണുന്ന വടകരയില്‍ എല്‍ ഡി എഫ്‌ എന്നാണ്‌ സര്‍വേ ഫലം. തലശ്ശേരി, കുറ്റിയാടി, പേരാമ്പ്ര, കൊയിലാണ്ടി മണ്ഡലങ്ങളില്‍ ഷംസീറിനു വെക്തമായ മേല്‍കൈ ഉണ്ട്‌. വടകര മണ്ഡലത്തില്‍ മുല്ലപ്പള്ളിക്ക്‌ ചെറിയ മുന്‍തൂക്കം ഉണ്ട്‌. ടി പി വധകേസ്‌ മൂലം ശ്രേദ്ധേയം ആക്കിയ വടകര മണ്ഡലത്തിലെ ഒഞ്ചിയം പഞ്ചായത്തില്‍ നടത്തിയ സര്‍വേയില്‍ എല്‍ ഡി എഫ്‌ മുന്‍തൂക്കം നേടും എന്നാണ്‌ കാണുന്നത്‌. കൂത്തുപറബ്‌ മണ്ഡലത്തില്‍ കനത്ത പോരാട്ടം ആണ്‌ നടക്കുന്നത്‌.

കോഴിക്കോട്‌:

ബേപ്പൂര്‍ ,ബാലുശ്ശേരി, എലത്തൂര്‍, കുന്നമംഗലം,കോഴിക്കോട്‌ നോര്‍ത്ത്‌ മണ്ഡലങ്ങളില്‍ എല്‍ ഡി എഫ്‌ ലീട്‌ നേടുമ്പോള്‍ കൊടുവള്ളി മാത്രം ആണ്‌ യു ഡി എഫു ലീട്‌ ചെയ്യുക. കോഴിക്കോട്‌ സൌത്തില്‍ കനത്ത പോരാട്ടം ആണ്‌ നടക്കുന്നത്‌. മത്സരിക്കുന്ന രണ്ടു പ്രമുഖരും കോഴിക്കോട്‌ ജില്ലക്കാര്‍ അല്ല എന്ന പ്രത്യേകതയുമുണ്ട്‌

വയനാട്‌

വയനാട്‌ മണ്ഡലത്തില്‍ കഴിഞ്ഞ തവണ കിട്ടിയ ഭൂരിപക്ഷം കിട്ടില്ലെങ്കിലും ചെറിയ ഭൂരിപക്ഷത്തിനു എം ഐ ഷാനവാസ്‌ ജെയിക്കും .ഇവിടെ ശ്രേധേയം ആയ ഒരു കാര്യം സ്വതന്ത്ര സ്ഥാനാര്‍ഥി ആയി മത്സരിക്കുന്ന അന്‍വര്‍ നല്ലൊരു ശതമാനം വോട്ടു പിടിക്കും. കല്‌പെട്ട, തിരുവന്‌ബാടി, ഏറനാട്‌ മണ്ഡലങ്ങളില്‍ ഷാനവാസിന്‌ വെക്തമായ മുന്‍ തൂക്കം ഉണ്ട്‌. നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളില്‍ മാത്രമേ എല്‍ ഡി എഫിന്‌ ഉള്ളൂ. ബാക്കി രണ്ടു മണ്ഡലങ്ങളിലും കനത്ത പോരാട്ടം ആണ്‌ നടക്കുന്നത്‌.

മലപ്പുറം

മലപ്പുറത്ത്‌ ഈ അഹമ്മദിനാണ്‌ മുന്തോക്കം. സ്‌ത്രീ വോട്ടര്‍മാരില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ പി കെ സൈനബക്ക്‌ കഴിഞ്ഞു എങ്കിലും അത്‌ വിജയിത്ത്‌തിലേക്ക്‌ എത്താന്‍ കഴിയില്ല എന്നാണ്‌ സര്‍വേ. പെരിന്തല്‍മണ്ണയില്‍ മങ്കടയിലും സൈനബ ലീട്‌ ചെയ്യും എങ്കിലും ബാക്കി അഞ്ചു മണ്ഡലത്തിലും യു ഡി എഫ്‌ നേടും.

പൊന്നാനി

കടുത്ത പോരാട്ടം നടക്കുന്ന പൊന്നാനിയില്‍ ഒരു പ്രവചനം അസാധ്യം ആണ്‌. തൃത്താല പൊന്നാനി തവനൂര്‍ മണ്ഡലങ്ങളില്‍ എല്‍ ഡി എഫ്‌ വെക്തമായ ഭൂരിപക്ഷം നേടും. എല്‍ ഡി എഫ്‌ സ്ഥാനര്‌ധിയുടെ ജന്മ നാടായ തിരൂരിലും എല്‍ ഡി എഫിനാണ്‌ മുന്‍തൂക്കം. എങ്കിലും ഈ മണ്ഡലങ്ങളിലെ ഭൂരിപക്ഷത്തിനു കിട പിടിക്കുന്ന ഭൂരിപക്ഷം ഇ ടി മുഹമ്മദ്‌ ബഷീറിന്‌ കോട്ടക്കല്‍ തിരൂരങ്ങാടി താനൂര്‍ മണ്ഡലങ്ങളില്‍ നിന്ന്‌ ലഭിക്കും

കണ്ണൂര്‍

രണ്ടു മുന്‍ സംസ്ഥാന മന്ത്രിമാര്‍ തമ്മില്‍ മത്സരിക്കുന്ന കണ്ണൂര്‍ മണ്ഡലത്തില്‍ എല്‍ ഡി എഫ്‌ സ്ഥാനാര്‍ഥി പി കെ ശ്രീമതി ടീച്ചര്‍ ജയിക്കും. തളിപറമ്പ്‌, മട്ടന്നൂര്‍, ധര്‍മ്മടം മണ്ഡലങ്ങളില്‍ നിന്ന്‌ വന്‍ ഭൂരിപക്ഷം എല്‍ ഡി എഫിന്‌ ലഭിക്കും എന്നാണ്‌ സര്‍വേ. ഇരിക്കൂര്‍, പേരാവൂര്‍ കണ്ണൂര്‍ മണ്ഡലങ്ങളില്‍ കെ സുധാകരന്‌ ഭൂരിപക്ഷം കിട്ടുമെന്‌കിലും കഴിഞ്ഞ തവണ കിട്ടിയ ഭൂരിപക്ഷം നില നിര്‍ത്താന്‍ കെ സുധാകന്‌ കഴിയില്ല. മലയോര മേഖലകളില്‍ ക്‌സതൂരി രംഗന്‍ റിപ്പോര്‍റ്റ്‌ സുധാകരന്‌ തിരിച്ചടി ആകും. അഴീക്കോട്‌ മണ്ഡലത്തില്‍ കനത്ത പോരാട്ടം ആണ്‌ നടക്കുന്നത്‌

പാലക്കാട്‌

പാലക്കാട്‌ മണ്ഡലത്തില്‍ എം ബി രാജേഷു അനായാസേന ജെയിക്കും.എം പി വീരേന്ദ്ര കുമാര്‍ മണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുന്ന്‌ട്‌ എങ്കിലും വിജയിക്കില്ല ഏഴില്‍ അഞ്ചു മണ്ഡലത്തിലും മണ്ഡലത്തിലും രാജേഷിനു വെക്തമായ മുന്‍തൂക്കം ഉണ്ട്‌. കോങ്ങാട്‌, മലംബുഴ, പട്ടാമ്പി, ഷോര്‍ണൂര്‍, ഒറ്റപാലം മണ്ഡലങ്ങളില്‍ രാജേഷ്‌ വെക്തമായ മുന്‍ തൂക്കം നേടി. മണ്ണാര്‍ക്കാട്‌, പാലക്കാടു മണ്ഡലങ്ങളില്‍ കനത്ത പോരാട്ടം ആണ്‌ നടക്കുനത്‌

ആലത്തൂര്‍:

നിലവിലെ എം പി പി കെ ബിജു ആലത്തൂരില്‍ നിന്ന്‌ വീണ്ടും തിരെഞ്ഞെടുക്കപെടും എന്നാണ്‌ സര്‍വേ ഫലം സൂചിപ്പിക്കുന്നത്‌. പാലക്കാട്‌ പോലെ ഏഴു മണ്ഡലങ്ങളിലും ബിജുവിന്‌ തന്നെ ആണ്‌ മുന്‍തൂക്കം. ആലത്തൂര്‍, ചേലക്കര, കുന്നംകുളം, തരൂര്‍, നെന്മാറ, ചിറ്റൂര്‍ മണ്ഡലങ്ങളില്‍ വെക്ത്‌മായ മുന്‍തൂക്കം പി കെ ബിജുവിന്‌ ഉണ്ട്‌ . വടക്കാഞ്ചേരിയില്‍ മാത്രം ആണ്‌ യു ഡി എഫിന്‌ പൊരുതാന്‍ കഴിയുന്നത്‌.

തൃശൂര്‍:

തൃശൂരില്‍ എല്‍ ഡി എഫു സ്ഥാനാര്‍ഥി സി എന്‍ ജയദേവന്‍ ജെയിക്കും .ഗുരുവായൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട്‌ മണ്ഡലങ്ങള്‍ സി എന്‍ ജയദേവനെ തുണക്കുമ്പോള്‍ തൃശൂര്‍ ഒല്ലൂര്‍ മണ്ഡലങ്ങള്‍ ധനപലനെ സഹായിക്കും. മണലൂരില്‍ ആര്‍ക്കും വെക്തമായ ഭൂരിപക്ഷം ഉണ്ടാകില്ല. തൃശൂരില്‍ ആം ആദ്‌മി പാര്‍ട്ടിയും നഴ്‌സസ്‌ അസോസിയേഷനും കൂടി അമ്പതിനായിരം വോട്ടിനു മുകളില്‍ പിടിക്കും എന്നാണ്‌ സൂചന. ഇതു യു ടി എഫിന്‌ ദോഷം ചെയ്യും. സാറ ജോസഫ്‌ ആണ്‌ ആം ആദ്‌മി പാര്‍ട്ടി സ്ഥാനാര്‍ഥി. അസോസിയേഷന്‍ നേതാവ്‌ ജാസ്‌മിന്‍ ഷാ ആണ്‌ നഴ്‌സസ്‌ അസോസിയേഷന്‌ വേണ്ടി മത്സരിക്കുന്നത്‌.

ചാലക്കുടി

ചാലക്കുടിയില്‍ കനത്ത പോരാട്ടം ആനന്‌ നടക്കുന്നത്‌. കൈപ്പമംഗലം ചാലക്കുടി കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങള്‍ എല്‍ ടി എഫിന്‌ ഒപ്പം നില്‍ക്കുമ്പോള്‍ ആലുവയും അങ്കമാലിയും പെരുമ്പാവൂരും യു ടി എഫിന്‌ അനുകൂലം ആണ്‌. കുന്നത്‌നാട്‌ മണ്ഡലത്തില്‍ ഇരു കൂട്ടരും ഒപ്പത്തിനൊപ്പം ആണ്‌.

എറണാകുളം:

എറണാകുളത്ത്‌ കെ വി തോമസ്‌ ജെയിക്കും എന്നാണ്‌ സൂചന. കളമശ്ശേരി, കൊച്ചി, തൃക്കാക്കര, എറണാകുളം മണ്ഡലങ്ങളില്‍ കെവി തോമസും വൈപ്പിന്‍, പറവൂര്‍, തൃപൂണിത്തറ മണ്ഡലങ്ങളില്‍ എല്‍ ടി എഫും ലീഡു ചെയ്യും. ഇവിടെയും ആമ ആദ്‌മി പാര്‍ട്ടി നിര്‍ണായകം ആകും മുപ്പതിനായിരം വോട്ടു അനിത പ്രതാപ്‌ പിടിക്കും എന്നാണ്‌ സൂചന.

ഇടുക്കി:

ഇടുക്കി മണ്ഡലത്തില്‍ എല്‍ ഡി എഫ്‌ സ്ഥാനാര്‍ഥി ജോയിസ്‌ ജോര്‍ജിന്‌ വെക്തമായ മേല്‍കൈ ഉണ്ട്‌. ഇടുക്കി, ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട്‌ മണ്ഡലങ്ങളില്‍ എല്‍ ഡി എഫും തൊടുപുഴ, മൂവാട്ടുപുഴ, മണ്ഡലങ്ങള്‍ യു ഡി എഫിന്‌ ഒപ്പം നില്‍ക്കും .കോതമംഗലത്തും യു ഡി എഫിന്‌ ചെറിയ ഭൂരിപക്ഷം ലഭിക്കും.

ആറ്റിങ്ങല്‍

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിലവിലെ എം പി സമ്പത്ത്‌ വിജയിക്കും.വര്‍ക്കല ആറ്റിങ്ങല്‍ ചിറയന്‍കീഴ്‌ വാമനപുരം നെടുമങ്ങാട്‌ മണ്ഡലങ്ങള്‍ സമ്പത്തിനെ തുണക്കുമ്പോള്‍ കാട്ടാകടയും അരുവിക്കരയും ബിന്ദു കൃഷ്‌ണയെ തുണക്കും .

തിരുവനന്തപുരം

തിരുവനന്തപുരത്ത്‌ എല്‍ ഡി എഫ്‌ ജെയിക്കും എന്നാണ്‌ സൂചന. ബി ജെ പി സ്ഥാനാര്‍ഥി ഓ രാജഗോപാല്‍ കഴിഞ്ഞ തവണ പിടിച്ചതിനേക്കാള്‍ വോട്ടു പിടിക്കും. ആമ ആദ്‌മി പാര്‍ട്ടിയും നിര്‍ണായക വോട്ടു പിടിക്കും. ഇത്‌ ശശി തരൂരിന്‌ തിരിച്ചടി ആകും. കഴിഞ്ഞ തവണ നീല ലോഹിതദാസ്‌ പിടിച്ച വോട്ടുകള്‍ ഇത്തവണ ബെന്നട്ടിന്‌ ലഭിക്കും എന്നാണ്‌ സര്‍വേ തരുന്ന സൂചന. കഴക്കൂട്ടം നേമം നെയ്യാറ്റിന്‍കര പാറശാല മണ്ഡലങ്ങള്‍ എല്‍ ഡി എഫിനെ തുണക്കുമ്പോള്‍ തിരുവനന്തപുരം വട്ടിയൂര്‌കാവ്‌ മണ്ഡലങ്ങളില്‍ യു ഡി എഫ്‌ ലീഡ്‌ ചെയ്യും. നേമത്ത്‌ ഓ രാജഗോപാല്‍ രണ്ടാം സ്ഥാനത്‌ വരികയും തരൂര്‍ മൂന്നാം സ്ഥാനത്തേക്ക്‌ പിന്‍തള്ളപെടും

ആലപ്പുഴ

ആലപുഴയില്‍ കേന്ദ്ര മന്ത്രി കെ സി വേണുഗോപാലിനെ അട്ടിമറിച്ച്‌ എല്‍ ഡി എഫ്‌ ജെയിക്കും. ആലപ്പുഴ അരൂര്‍ ചേര്‍ത്തല കായംകുളം കരുനഗപിള്ളി മണ്ഡലങ്ങള്‍ എല്‍ ഡി എഫിന്‌ ഒപ്പം നില്‍ക്കുമ്പോള്‍ ഹരിപ്പാടും അമ്പലപ്പുഴയും മാത്രം ആണ്‌ യു ഡി എഫിന്‌ ലഭിക്കുക. നാട്ടുകാരന്‍ ആയത്‌ സി ബി ചന്ദ്രബാബുവിനു ഗുണം ചെയ്‌തു എന്നാണ്‌ സൂചന

കോട്ടയം

കോട്ടയം മണ്ഡലം ജോസ്‌ കെ മാണി നിലനിര്‍ത്തും. പാല, പിറവം, കടത്തുരുത്തി, പുതുപ്പള്ളി മണ്ഡലങ്ങളില്‍ യു ഡി എഫിന്‌ ലീഡു കിട്ടുമ്പോള്‍ വൈക്കത്തും ഏറ്റുമാനൂരും കോട്ടയത്തും എല്‍ ഡി എഫ്‌ ലീഡ്‌ ചെയ്യും.

പത്തനംതിട്ട

പത്തനംതിട്ട നിലവിലെ എം പി ആന്റോ ആന്റണിക്ക്‌ കനത്ത വെല്ലുവിളി ആണ്‌ എല്‍ ഡി എഫ്‌ സ്ഥാനാര്‍ഥി പീലിപ്പോസു തോമസ്‌ ഉയര്‍ത്തുന്നത്‌. കാഞ്ഞിരപിള്ളി, കോന്നി, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ യു ഡിഎഫ്‌ ലീഡ്‌ ചെയ്യുമ്പോള്‍ റാന്നി, തിരുവല്ല, ആറന്‍മുള, അടൂര്‍ മണ്ഡലങ്ങളില്‍ എല്‍ ഡി എഫും ലീഡു ചെയ്യും. ഒപ്പത്തിനോപ്പം ഉള്ള പോരാട്ടം ആണ്‌ പത്തനംതിട്ട മണ്ഡലത്തില്‍ എന്നാണ്‌ സൂചന.

മാവേലിക്കര

മാവേലിക്കര മണ്ഡലത്തില്‍ നിലവിലെ എം പിയായ കൊടിക്കുന്നേല്‍ സുരേഷ്‌ പരാജയപെടും. കുട്ടനാട്‌ മാവേലിക്കര കുന്നത്തൂര്‍ കൊട്ടാരക്കര പത്തനാപുരം മണ്ഡലങ്ങളില്‍ എല്‍ ഡി എഫ്‌ വെക്തമായ ലീഡു ചെയ്യുമ്പോള്‍ ചങ്ങനാശ്ശേരിയിലും ചെങ്ങന്നൂരും മാത്രം ആണ്‌ കൊടിക്കുന്നേല്‍ ലീഡു ചെയ്യുക

കൊല്ലം

കൊല്ലം കനത്ത മത്സരം നടന്നു എന്ന്‌ കരുതുന്ന കൊല്ലം മണ്ഡലത്തില്‍ എം എ ബേബിക്ക്‌ അനായാസ ജയം കിട്ടും എന്നാണ്‌ സര്‍വേ ഫലം സൂചിപ്പിക്കുന്നത്‌. പുനലൂര്‍ ചാത്തന്നൂര്‍ ഇരവിപുരം കുണ്ടറ ചടയമംഗലം മണ്ഡലങ്ങളില്‍ എം എ ബേബി നിര്‍ണായക ഭൂരിപക്ഷം നേടുമ്പോള്‍ എം കെ പ്രേമചന്ദ്രന്‌ ചവറയില്‍ മാത്രം ആണ്‌ ഭൂരിപക്ഷം നേടാന്‍ കഴിയുക. കൊല്ലം മണ്ഡലത്തില്‍ ആര്‍ക്കും നിര്‍ണായക ലീഡു കിട്ടില്ല.നിലവില്‍ ആര്‍ എസി പി എം എല്‍ എ ഉള്ള ഇരവിപുരം മണ്ഡലത്തില്‍ നിയമസഭ തിരെഞ്ഞെടുപ്പിനെ കവച്ചു വയ്‌ക്കുന്ന ലീഡു എം എ ബേബിക്ക്‌ ലഭിക്കും എന്നാണ്‌ സൂചന.
പുതിയ സര്‍വേ: 15 സീറ്റില്‍ ഇടതുമുന്നണി?
പുതിയ സര്‍വേ: 15 സീറ്റില്‍ ഇടതുമുന്നണി?
പുതിയ സര്‍വേ: 15 സീറ്റില്‍ ഇടതുമുന്നണി?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക