Image

ദേശീയ ശ്രീനാരായണ കണ്‍വെന്‍ഷനും ദൈവദശകം ശതാബ്ദി ആഘോഷവും ഫിലഡല്‍ഫിയയില്‍

ഡോ. മുരളീരാജന്‍ Published on 22 April, 2014
ദേശീയ ശ്രീനാരായണ കണ്‍വെന്‍ഷനും ദൈവദശകം ശതാബ്ദി ആഘോഷവും ഫിലഡല്‍ഫിയയില്‍
ഫിലഡല്‍ഫിയ: നോര്‍ത്ത്‌ അമേരിക്കയിലെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും ശ്രീനാരായണീയ സമൂഹത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ 2014 ഓഗസ്റ്റ്‌ 8, 9. 10 തീയതികളില്‍ ഫിലഡല്‍ഫിയയിലെ WYNDHAM GARDEN ഹോട്ടലില്‍ വച്ച്‌ ദേശീയ ശ്രീനാരായണ കണ്വെന്‍ഷനും ദൈവദശകം ശതാബ്ദി ആഘോഷവും വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ഗുരുദേവന്റെ ജീവിതം , ദര്‍ശനങ്ങള്‍ , കൃതികള്‍ എന്നിവയെ സമഗ്രമായി അപഗ്രഥിച്ചുകൊണ്ടു വിദഗ്‌ദര്‍ നയിക്കുന്ന പ്രഭാഷണങ്ങള്‍ , ചര്‍ച്ചാ വേദികള്‍ , സെമിനാറുകള്‍ , കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായുള്ള പഠന ക്ലാസ്സുകള്‍ എന്നിവയോടൊപ്പം വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഈ സംഗമത്തോടനുബന്ധിച്ച്‌ ഒരുക്കിയിട്ടുണ്ട്‌.

ശിവഗിരി ധര്‍മ്മ സംഘം ട്രസ്റ്റ്‌ ബോര്‍ഡ്‌ അംഗവും പ്രമുഖ ഗുരുധര്‍മ്മ പ്രചാരകനുമായ സ്വാമി സച്ചിദാനന്ദ , കേരള വെറ്റിറിനറി യൂണിവെര്‍സിറ്റി വൈസ്‌ ചാന്‍സലറും പ്രശസ്‌ത വാഗ്മിയും ഗവേഷകനുമായ ഡോ .ബി. അശോക്‌ ഐ.എ.എസ്‌ . എന്നിവരാണ്‌ കണ്വെന്‍ഷനിലെ മുഖ്യാതിഥികള്‍ . സുപ്രസിദ്ധ പിന്നണി ഗായകന്‍ ശ്രീ .വിധു പ്രതാപും സംഘവും നയിക്കുന്ന ഗാനമേളയും ശ്രീമതി ദീപ്‌തി വിധു പ്രതാപിന്റെ ഭരത നാട്യവും ഒപ്പം സംഗമത്തില്‍ പങ്കെടുക്കുന്ന കുടുംബാംഗങ്ങള്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാവിരുന്നുകളും ഈ മഹാ സംഗമത്തിനു ചാരുതയേകും .

കാനഡ, ന്യൂയോര്‍ക്ക്‌ , ന്യൂജേഴ്‌സി , മെരിലാന്‍ഡ്‌ , വാഷിംഗ്‌ടണ്‌ ഡി. സി, ഡെലവെയര്‍ , ചിക്കാഗോ , അറ്റ്‌ലാന്റ ,ഡാളസ്‌ , ഹൂസ്റ്റണ്‌ ബൊസ്റ്റണ്‌ , ലോസ്‌ ആഞ്ചല്‍സ്‌ , ഫ്‌ലോറിഡ നോര്‍ത്ത്‌ കരോലിന, അരിസോണ , ഫിലഡല്‍ഫിയ എന്നിവിടങ്ങളില്‍ നിന്നുമായി ഏകദേശം മുന്നൂറ്റി അന്‍പതോളം പ്രതിനിധികള്‍ സംബന്ധിക്കുന്ന ഈ മഹാ സംഗമത്തിന്‌ ആതിഥേയത്വം ഒരുക്കുന്നത്‌ കഴിഞ്ഞ മൂന്ന്‌ ദശകങ്ങളുടെ മാതൃകാപരമായ പ്രവര്‍ത്തന പാരമ്പര്യമുള്ള ഫിലഡല്‍ഫിയ ശ്രീനാരായണ അസോസിയഷന്‍ ആണ്‌.

പ്രമുഖ മാധ്യമ പ്രവര്‍ത്തകനും, പ്രഭാഷകനുമായ ശ്രീ. സജീവ്‌ കൃഷ്‌ണന്‍ എഴുതിയ ഡോ .പല്‍പ്പുവിന്റെ ജീവചരിത്രഗ്രന്ഥമായ `ദൈവത്തിന്റെ പടത്തലവന്‍' അമേരിക്കയിലെ പ്രവാസി മലയാളികള്‍ക്കായി പ്രസ്‌തുത ചടങ്ങില്‍ വച്ച്‌ പ്രകാശനം ചെയ്യപ്പെടുന്നതായിരിക്കും. അമേരിക്കയിലെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സ്ഥാപക നേതാക്കന്മാരെയും പ്രമുഖരായ ആദ്യകാല പ്രവര്‍ത്തകരെയും ഈ മഹാ സംഗമത്തില്‍ വച്ചു ആദരിക്കുന്നതാണ്‌. കണ്‌ വെന്‍ഷന്റെ സമാപന ദിനമായ ഓഗസ്റ്റ്‌ 10 ഞായറാഴ്‌ച അമേരിക്കയിലെ ആദ്യത്തെ ഗുരുദേവ മന്ദിരമായ ഫിലഡല്‍ഫിയ ഗുരുദേവ മന്ദിരത്തിലേക്ക്‌ തീര്‍ത്ഥാടനവും സ്വാമി സച്ചിദാനന്ദയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ പ്രത്യേക ഗുരുപൂജയും തുടര്‍ന്ന്‌ സംഗീതാര്‍ച്ചനയും ഉണ്ടായിരിക്കുന്നതാണ്‌ എന്നും ഭാരവാഹികള്‍ അറിയിച്ചു

പരിപാടിയില്‍ പങ്കെടുക്കുന്നപ്രതിനിധികള്‍ക്കായി വിപുലമായ താമസ സൗകര്യവും കേരളീയ തനിമയിലുള്ള ഭക്ഷണവുമാണ്‌ തയ്യാറാക്കുന്നത്‌ . ഈ മഹത്‌ സംരഭത്തിന്റെ വിജയകരമായ നടത്തിപ്പിനായി അഡ്വ: കല്ലുവിള വാസുദേവന്‍ (ചെയര്‍മാന്‍ 6106084246 ) പ്രസാദ്‌ കൃഷ്‌ണന്‍ സെക്രട്ടറി (2159716810) , അനുരാജ്‌ ട്രഷറര്‍ (610 4057109) ശ്രീനിവാസന്‍ ശ്രീധരന്‍ (സെക്രട്ടറി എസ്‌ .എന്‍ .എ ഫിലഡല്‍ഫിയ (6105749004) എന്നിവര്‍ നേതൃത്വം നല്‌കുന്ന സംഘാടക സമിതിയില്‍ ദേശീയ തലത്തില്‍ 51 അംഗ നിര്‍വ്വാഹക സമിതിയും , വൈസ്‌ ചെയര്‍മാന്‍മാരും , റീജിണല്‍ കോര്‍ഡിനേറ്റര്‍മാരും വിവിധ സബ്‌ കമ്മറ്റികളും പ്ര വര്‍ത്തിച്ചു വരുന്നു.
ദേശീയ ശ്രീനാരായണ കണ്‍വെന്‍ഷനും ദൈവദശകം ശതാബ്ദി ആഘോഷവും ഫിലഡല്‍ഫിയയില്‍
ദേശീയ ശ്രീനാരായണ കണ്‍വെന്‍ഷനും ദൈവദശകം ശതാബ്ദി ആഘോഷവും ഫിലഡല്‍ഫിയയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക