Image

കലിഫോര്‍ണിയയില്‍ വിഷു ഗംഭീരമായി ആഘോഷിച്ചു

P Prasad Published on 22 April, 2014
കലിഫോര്‍ണിയയില്‍ വിഷു ഗംഭീരമായി ആഘോഷിച്ചു
ലോസാഞ്ചല്‍സ്‌ * കലിഫോര്‍ണിയയില്‍ വിഷു ഗംഭീരമായി ആഘോഷിച്ചു. ലോസാഞ്ചല്‍സിലെ ടുസ്‌ടിനിലുള്ള ചിന്മയ മിഷന്‍ കേന്ദ്രത്തില്‍ ഏപ്രില്‍ ഇരുപതിനു വൈകിട്ട്‌ അഞ്ച്‌ മണി മുതല്‍ പത്തു മണിവരെ ഒത്തുകൂടിയ അവര്‍ `ഇന്ത്യ ഫെസ്‌റ്റ്‌ എന്ന പേരില്‍ വിവിധ സംസ്‌ഥാനങ്ങളിലെ സാംസ്‌കാരിക പരിപാടികള്‍ പുതുമയോടെ അവതരിപ്പിച്ചത്‌ നൂറുകണക്കിന്‌ കാണികളെ ഇന്ത്യയിലെ ഓരോ സ്‌ഥലത്തും കൊണ്ടു പോയ പ്രതീതിയുണ്ടാക്കി.
ലോസാഞ്ചല്‍സിലെ, സാംസ്‌കാരിക, ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന മലയാളി സംഘടനയായ `ഓം അവതരിപ്പിച്ച തിരുവാതിരകളിയോടെ തുടങ്ങിയ ആഘോഷങ്ങള്‍ ഉത്തരപ്രദേശിന്റെ കലാപരിപാടികളോടെയാണ്‌ അവസാനിച്ചത്‌.
തമിഴ്‌നാട്‌, കര്‍ണാടക, ആന്ധ്ര, തെലുങ്കാന, മഹാരാഷ്‌ട്ര, ഗുജറാത്ത്‌ തുടങ്ങിയ മിക്ക സംസ്‌ഥാനങ്ങളില്‍ നിന്നുമുള്ള കലാകാരന്മാര്‍ അവരവരുടെ കലാരൂപങ്ങള്‍ അവതരിപ്പിച്ചു. മലയാളികളുടെ വിഷുക്കണി എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. ആഘോഷങ്ങള്‍ക്കുശേഷം ചിന്മയ മിഷന്‍ അംഗങ്ങള്‍ ഒരുക്കിയ വിവിധ സംസ്‌ഥാനങ്ങളില്‍ നിന്നുള്ള വിഭവ സമൃദ്ധമായ ഭക്ഷണവും ഉണ്ടായിരുന്നു.


കലിഫോര്‍ണിയയില്‍ വിഷു ഗംഭീരമായി ആഘോഷിച്ചു
കലിഫോര്‍ണിയയില്‍ വിഷു ഗംഭീരമായി ആഘോഷിച്ചു
കലിഫോര്‍ണിയയില്‍ വിഷു ഗംഭീരമായി ആഘോഷിച്ചു
കലിഫോര്‍ണിയയില്‍ വിഷു ഗംഭീരമായി ആഘോഷിച്ചു
കലിഫോര്‍ണിയയില്‍ വിഷു ഗംഭീരമായി ആഘോഷിച്ചു
കലിഫോര്‍ണിയയില്‍ വിഷു ഗംഭീരമായി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക