Image

യോങ്കേഴ്‌സിലെ മലയാളി കമ്മ്യൂണിറ്റിയുടെ 2014- ലെ ഭരണസമിതി സ്ഥാനമേറ്റു

തോമസ് കൂവള്ളൂര്‍ Published on 21 April, 2014
യോങ്കേഴ്‌സിലെ മലയാളി കമ്മ്യൂണിറ്റിയുടെ 2014- ലെ ഭരണസമിതി സ്ഥാനമേറ്റു
ന്യൂയോര്‍ക്ക് : ഇന്‍ഡ്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ് (ഐ.എ.എം.സി.വൈ.) എന്ന സംഘടനയുടെ 2014 പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികള്‍ മുന്‍വര്‍ഷങ്ങളിലേതുപോലെ തന്നെ യാതൊരു മത്സവരവുമില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മാര്‍ച്ച് 21ന് 135 ലിന്‍ അവന്യൂവില്‍ വച്ചു കൂടി യ യോഗത്തില്‍ സംഘടനയുടെ മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ നിയുക്ത പ്രസിഡന്റും കൂടിയായ തോമസ് കൂവള്ളൂര്‍ അദ്ധ്യക്ഷനായിരുന്നു.

പ്രാര്‍ത്ഥനയോടെ ആരംഭിച്ചയോഗത്തില്‍ ഈയിടെ അമേരിക്കയുടെ വിവിധഭാഗങ്ങളില്‍ അപമൃത്യുവിനിരായവരും, കാണാതെപോയെവരുമായ മലയാളി ചെറുപ്പക്കാരുടെ ആകസ്മികമായുണ്ടായ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുകയും അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും മലയാളി കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ മറ്റു സംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിക്കേണ്ടതാണെന്നും തീരുമാനിച്ചു.

2014 ലെ ഭാരവാഹികള്‍ താഴെപറയുന്ന പ്രകാരമാണ്.
പ്രസിഡന്റ് : തോമസ് കൂവള്ളൂര്‍
വൈസ് പ്രസിഡന്റ് : ഇട്ടന്‍ ജോര്‍ജ് പാടിയേടത്ത്
സെക്രട്ടറി : എം.കെ.മാത്യൂസ്
ട്രഷറര്‍ : ജോര്‍ജ്ജുകുട്ടി ഉമ്മന്‍
ജോയിന്റ് സെക്രട്ടറി : ആല്‍ഫ്രട്ട് തോമസ്.
ജോ.ട്രഷറര്‍: ജോയി പുളിയനാല്‍
എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍മാരായി കുര്യാക്കോസ് കറുകപ്പള്ളി, ലൈസ്സി അലക്‌സ്, എബ്രഹാം കൈപ്പള്ളില്‍, ഗോപാലകൃഷ്ണന്‍ നായര്‍, അലക്‌സ് തോമസ്, മാത്യൂ സ്.ഏബ്രഹാം, എന്നിവരും, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനായി ജോര്‍ജ് ഉമ്മന്‍, വൈസ്‌ചെയര്‍മാനായി രാജു തോമസ് തോട്ടം, ബോര്‍ഡ് മെമ്പര്‍മാരായി രാജു സക്കറിയാ, അന്നമ്മ ജോയി, തോമസ് ചാവറ എന്നിവരും, ഓഡിറ്റര്‍മാരായി വിന്‍സന്റ് പോള്‍, ബിനോയി ജോര്‍ജ് എന്നിവരും നിയുക്തരായി.

ഐ.എ.എം.സി.വൈ. കഴിഞ്ഞ 7ല്‍ പരം വര്‍ഷങ്ങളായി ഒരു മാതൃകാ സംഘടനയായി പ്രവര്‍ത്തിച്ചു വരുന്നു. കൂട്ടായ്മയുടെ പ്രതീകമാണ് ഈ സംഘടന എന്നുള്ളത് പ്രത്യേകം എടുത്തു പറയത്തക്ക ഒന്നാണ്. പ്രവര്‍ത്തനക്ഷമതയുള്ളവരും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നവരുമാണ് സംഘടനയിലെ ഭൂരിപക്ഷം അംഗങ്ങളും ഫൊക്കാനയുടെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ ആപ്രസ്ഥാനം നശിക്കാതെ അതിനുവേണ്ട പിന്‍ബലം നല്‍കി അതിനെ പിടിച്ചുനിര്‍ത്താന്‍ മുന്‍കൈ എടുത്തതും ഐ.എ.എം.സി.വൈ. ആണെന്നുള്ള കാര്യം പ്രത്യേകം സ്മരിക്കുന്നു.

ഫൊക്കാന-ഫോമ എന്നിവയുടെ പേരില്‍ മറ്റു പല സംഘടനകളിലും വിള്ളല്‍ ഉണ്ടായിട്ടും ഐ.എ.എം.സി.വൈ. ഇന്നും ഫൊക്കാനയില്‍ത്തന്നെ ഉറച്ചുനില്‍ക്കുന്നു. ഈ സംഘടനയിലെ മിക്ക ഭാരവാഹികളും അതിന്റെ തുടക്കം മുതല്‍ ഇന്നും സംഘടനയില്‍ തുടര്‍ന്നുപോരാനുള്ള ഏകകാരണം സംഘടനയോടുക്കൂറുള്ളവരാണ്. മിക്ക ഭാരവാഹികളും തന്നെ എന്നുള്ളതാണ്. സംഘടനയുടെ പ്രസിഡന്റ് മുമ്പോട്ടു വയ്ക്കുന്ന എല്ലാ നല്ല കാര്യങ്ങള്‍ക്കും കമ്മറ്റി പൂര്‍ണ്ണ പിന്‍ന്തുണ നല്‍കുകയും അവ പ്രാവര്‍ത്തികമാക്കാന്‍ കഴിയുകയും ചെയ്യുന്നു എന്നുള്ളത് സംഘടനയുടെ വിജയരഹസ്യങ്ങളിലൊന്നാണ്.

ഇന്ന് നാഷ്ണല്‍ ലവലില്‍ അറിയപ്പെടുന്ന ജെസ്റ്റീസ് ഫോര്‍ ഓള്‍(ജെ.എഫ്.എ.) എന്ന സംഘടനയുടെ കേന്ദ്രവും യോങ്കേഴ്‌സ് തന്നെ ആണെന്നു പറയാം. ഐ.എ.എം.സി.വൈ.യിലുള്ള മിക്ക ഭാരവാഹികളുടെ  ജെ.എഫ്.എ.യിലെ അംഗങ്ങളാണ്.

നൂതനമായ കര്‍മ്മപരിപാടികളിലൂടെ സമൂഹത്തെ പരമാവധി സേവിക്കാന്‍ ശ്രമിക്കേണ്ടതാണെന്നും, അതിന് അമേരിക്കന്‍ മുഖ്യധാരയില്‍പ്പെട്ടവരുമായി യോജിച്ചു പ്രവര്‍ത്തിക്കാനും തീരുമാനമെടുത്തു. ജൂണ്‍ ഏഴാം തീയതി 1500 സെന്‍ട്രല്‍ പാര്‍ക്ക് അവന്യൂവില്‍ വച്ച് വിപുലമായ തോതില്‍ ഒരു കള്‍ച്ചറല്‍ പ്രോഗ്രാമും, ഒക്‌ടോബര്‍ 11ന് ഓണാഘോഷപരിപാടിയും നടത്താന്‍ പുതിയ കമ്മറ്റി തീരുമാനിച്ചു.



യോങ്കേഴ്‌സിലെ മലയാളി കമ്മ്യൂണിറ്റിയുടെ 2014- ലെ ഭരണസമിതി സ്ഥാനമേറ്റു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക