Image

മെഡി/എന്‍ജി. പ്രവേശപരീക്ഷ തിങ്കളാഴ്‌ച ആരംഭിക്കും

Published on 20 April, 2014
മെഡി/എന്‍ജി. പ്രവേശപരീക്ഷ തിങ്കളാഴ്‌ച ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍, എന്‍ജിനീയറിങ്‌്‌ കോഴ്‌സുകളിലേക്കുള്ള പ്രവേശപരീക്ഷ തിങ്കളാഴ്‌ച ആരംഭിക്കും. തിങ്കളാഴ്‌ച രാവിലെ പത്ത്‌ മുതല്‍ 12.30 വരെ എന്‍ജിനീയറിങ്ങിന്‍െറ പേപ്പര്‍ ഒന്ന്‌ ഫിസിക്‌സ്‌, കെമിസ്‌ട്രി പരീക്ഷയും 22ന്‌ രാവിലെ പത്തിന്‌ പേപ്പര്‍ രണ്ട്‌ മാത്സ്‌ പരീക്ഷയുമാണ്‌. 23ന്‌ രാവിലെ പത്തിന്‌ മെഡിക്കല്‍ കോഴ്‌സ്‌ പ്രവേശത്തിനുള്ള പേപ്പര്‍ ഒന്ന്‌ ഫിസിക്‌സ്‌, കെമിസ്‌ട്രി പരീക്ഷയും ഉച്ചക്കുശേഷം 2.30 മുതല്‍ പേപ്പര്‍ രണ്ട്‌ ബയോളജി പരീക്ഷയും നടക്കും.

1,48,589 വിദ്യാര്‍ഥികളാണ്‌ ഇത്തവണ അപേക്ഷിച്ചിട്ടുള്ളത്‌. ഇതില്‍ 1,19,019 പേര്‍ എന്‍ജിനീയറിങ്ങിനും 1,02,458 പേര്‍ മെഡിക്കല്‍ കോഴ്‌സുകളിലേക്കുമുള്ള പരീക്ഷ എഴുതും. 73,163 വിദ്യാര്‍ഥികള്‍ രണ്ട്‌ പരീക്ഷയും എഴുതുന്നുണ്ട്‌. 332 കേന്ദ്രങ്ങളാണ്‌ ഒരുക്കിയിട്ടുള്ളത്‌. സംസ്ഥാനത്തിന്‌ പുറത്ത്‌ മുംബൈ, റാഞ്ചി, ഡല്‍ഹി, ഗള്‍ഫില്‍ ദുബൈ എന്നിവിടങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്‌. 23 വരെയാണ്‌ പരീക്ഷ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക