Image

മാപ്പ്‌ പറയില്ല, വിലക്ക്‌ പിന്‍വലിച്ചില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന്‌ അസം ഖാന്‍

Published on 19 April, 2014
മാപ്പ്‌ പറയില്ല, വിലക്ക്‌ പിന്‍വലിച്ചില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന്‌ അസം ഖാന്‍
ലഖ്‌നോ: തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ സമുദായ വിദ്വേഷം പടര്‍ത്തുന്ന പ്രസംഗം നടത്തിയെന്ന ആരോപണത്തിന്‍െറ പേരില്‍ മാപ്പു പറയില്ലെന്നും തനിക്ക്‌ എതിരേയുള്ള വിലക്ക്‌ പിന്‍വലിച്ചില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും അസം ഖാന്‍ സമാജ്വാദി പാര്‍ട്ടി നേതാവ്‌ അസംഖാന്‍ പറഞ്ഞു.

സാമുദായിക സ്‌പര്‍ധയുണ്ടാക്കുന്ന പ്രസംഗം നടത്തിയെന്നാരോപിച്ച്‌ ഈ മാസം ആദ്യമാണ്‌ ഖാനും ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്‌തന്‍ അമിത്‌ ഷാക്കും കമീഷന്‍ പ്രചാരണ വിലക്ക്‌ ഏര്‍പ്പെടുത്തിയിരുന്നു. വിലക്ക്‌ ഏര്‍പ്പെടുത്തിയത്‌ കേന്ദ്രസര്‍ക്കാറിന്‍െറ പ്രേരണമൂലമാണെന്ന്‌ ഖാന്‍ ആരോപിച്ചു.

ഗുജറാത്ത്‌ വംശഹത്യയുമായി ബന്ധപ്പെട്ട്‌ പ്രതികരിക്കവെ മുസ്ലിംകളെ തെരുവുനായ്‌ക്കളോട്‌ ഉപമിച്ച ബി,ജെ.പി നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡിയുടെ നടപടിയെ ഖാന്‍ രൂക്ഷമായി വിമര്‍ശിച്ചു. രാജ്യത്തെ ജനസംഖ്യയുടെ അഞ്ചിലൊന്ന്‌ വരുന്ന വിഭാഗത്തെ അവഹേളിച്ച മോദിയെ പ്രധാനമന്ത്രിയാക്കാന്‍ അനുവദിക്കാമോയെന്ന്‌ അദ്ദേഹം ചോദിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക