Image

ബ്രോങ്ക്‌സ് ദേവാലയത്തില്‍ കുരിശിന്റെ വഴിയുടെ ദൃശ്യാവിഷ്‌കരണത്തോടുകൂടി ദുഃഖവെള്ളി ആചരിച്ചു

ഷോളി കുമ്പിളുവേലി Published on 18 April, 2014
ബ്രോങ്ക്‌സ് ദേവാലയത്തില്‍ കുരിശിന്റെ വഴിയുടെ ദൃശ്യാവിഷ്‌കരണത്തോടുകൂടി ദുഃഖവെള്ളി ആചരിച്ചു
ന്യൂയോര്‍ക്ക് : ദൈവ പുത്രന്റെ പീഢാനുഭവത്തിന്റേയും കുരിശു മരണത്തിന്റെയും ഓര്‍മ്മയാചരിച്ചുകൊണ്ട് ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ദുഃഖ വെള്ളി ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിച്ചു. രാവിലെ പാരിഷ് ഹാളില്‍ നടന്ന കുരിശിന്റെ വഴിയില്‍, ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച കുരിശിന്റെ വഴിയിലെ പതിന്നാലു സ്ഥലങ്ങളിലെ ദൃശ്യാവിഷ്‌കരണം ഹൃദയസ്പര്‍ശിയായ അനുഭവമായിരുന്നു.

തുടര്‍ന്ന് ദേവാലയത്തില്‍ നടന്ന പീഢാനുഭവ ശുശ്രൂഷകളില്‍ വികാരി ഫാ. ജോസ് കണ്ടത്തിക്കുടി, അസി.വികാരി ഫാ. രോയിസന്‍ മേനോലിക്കല്‍ എന്നിവര്‍ കാര്‍മ്മികരായിരുന്നു. നഗരി കാണിക്കല്‍, കുരിശു മുത്തല്‍, കയ്പുനീര് വിതരണം, പാന വായന, പഷ്ണികഞ്ഞി വിതരണം തുടങ്ങിയ ശുശ്രൂഷകളും ഉണ്ടായിരുന്നു.

വ്യാഴാഴ്ച നടന്ന പെസഹായ്ക്കു തിരുക്കര്‍മ്മങ്ങളില്‍, ഇടവകയിലെ വിവിധ വാര്‍ഡു സെക്രട്ടറിമാരും പാരീഷ് കൗണ്‍സില്‍ അംഗങ്ങളും അടങ്ങിയ പന്ത്രണ്ടുപേര്‍ കാലുകഴുകള്‍ ശുശ്രൂഷയില്‍ പങ്കെടുത്തു. അസി. വികാരി. ഫാ. റോയിസന്‍ മേനോലിക്കല്‍ കാലുകഴുകല്‍ ശുശ്രൂഷക്കു നേതൃത്വം നല്‍കി. തുടര്‍ന്ന് വി.കുര്‍ബ്ബാനയുടെ  പ്രദിക്ഷണവും, ആരാധനയും ഉണ്ടായിരുന്നു. ദേവാലയത്തിലെ തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം പാരിഷ് ഹാളില്‍ പാന വായനയും, അപ്പം മുറിക്കല്‍ ശുശ്രൂഷയും ഉണ്ടായിരുന്നു.

ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍ ശനിയാഴ്ച രാത്രി 8 മണിക്ക് ആരംഭിക്കും. ഞായറാഴ്ച 10 മണിക്ക് വി.കുര്‍ബ്ബാന ഉണ്ടായിരിക്കും.

ബ്രോങ്ക്‌സ് ദേവാലയത്തില്‍ കുരിശിന്റെ വഴിയുടെ ദൃശ്യാവിഷ്‌കരണത്തോടുകൂടി ദുഃഖവെള്ളി ആചരിച്ചു
ബ്രോങ്ക്‌സ് ദേവാലയത്തില്‍ കുരിശിന്റെ വഴിയുടെ ദൃശ്യാവിഷ്‌കരണത്തോടുകൂടി ദുഃഖവെള്ളി ആചരിച്ചു
ബ്രോങ്ക്‌സ് ദേവാലയത്തില്‍ കുരിശിന്റെ വഴിയുടെ ദൃശ്യാവിഷ്‌കരണത്തോടുകൂടി ദുഃഖവെള്ളി ആചരിച്ചു
ബ്രോങ്ക്‌സ് ദേവാലയത്തില്‍ കുരിശിന്റെ വഴിയുടെ ദൃശ്യാവിഷ്‌കരണത്തോടുകൂടി ദുഃഖവെള്ളി ആചരിച്ചു
ബ്രോങ്ക്‌സ് ദേവാലയത്തില്‍ കുരിശിന്റെ വഴിയുടെ ദൃശ്യാവിഷ്‌കരണത്തോടുകൂടി ദുഃഖവെള്ളി ആചരിച്ചു
ബ്രോങ്ക്‌സ് ദേവാലയത്തില്‍ കുരിശിന്റെ വഴിയുടെ ദൃശ്യാവിഷ്‌കരണത്തോടുകൂടി ദുഃഖവെള്ളി ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക