Image

ഞാനുമെന്‍ പൊന്നോണവും..(ഓണ കവിത)-ലാസര്‍ മുളക്കല്‍

ലാസര്‍ മുളക്കല്‍ Published on 14 September, 2013
 ഞാനുമെന്‍ പൊന്നോണവും..(ഓണ കവിത)-ലാസര്‍ മുളക്കല്‍
കള്ളകര്‍ക്കിടകം പെയ്‌തൊഴിഞ്ഞിട്ടും
പൊന്നിന്‍ ചിങ്ങനിലാവുദിച്ചിട്ടും
അറിയുന്നുവോ അകലെയീയോരങ്ങളില്‍
ഒരു നേര്‍ത്ത തേങ്ങലിനീണത്തിലെന്‍
ഇന്നും ഞാനുമെന്‍ പൊന്നോണവും...


നടവഴികളില്‍തുമ്പകള്‍താലമെടുത്തോ
മുക്കുറ്റി ചേമന്തികള്‍ മിഴി തുറന്നുവോ
പൂവട്ടിയേന്തും വര്‍ണ്ണ പൂവുകള്‍തേടും
കുട്ടികുറുമ്പുകള്‍ കോടിയണിഞ്ഞുവോ


ആയത്തിലാടുമോരുഞ്ഞാലിലേറിയോ

മുറ്റത്തു വിടരുമോരോ പൂക്കളത്തിലും
പാറും പൂത്തുമ്പികള്‍ നൃത്തമാടുന്നുവോ
 അമ്മ തന്‍ വാത്സല്യം സദ്യയൂട്ടിയോ


ഓര്‍മ്മയിലിന്നോണം നിറയുമ്പോള്‍
ഒരു ഗദ്ഗദം മാത്രം നുണയുന്നു ഞാനും.
ഒരു നേര്‍ത്ത തേങ്ങലിനീണത്തിലെന്‍
 ഇന്നും ഞാനുമെന്‍ പൊന്നോണവും...

 ഞാനുമെന്‍ പൊന്നോണവും..(ഓണ കവിത)-ലാസര്‍ മുളക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക