Image

ആന്‍ഡ്രൂ പറമ്പത്ത്‌ വാലിഡിക്ടോറിയന്‍

ജോര്‍ജ് നടവയല്‍ Published on 27 June, 2013
ആന്‍ഡ്രൂ പറമ്പത്ത്‌ വാലിഡിക്ടോറിയന്‍
ഈഗിള്‍ വില്ലെ: ഈഗിള്‍ വില്ലയിലെ മെതാക്ടന്‍ ഹൈസ്‌കൂള്‍ 12-ാം ക്ലാസ് വിദ്യാര്‍ത്ഥി ആന്‍ഡ്രൂ പറമ്പത്ത്‌ വാലിഡിക്ടോറിയന്‍. 400 വിദ്യാര്‍ത്ഥികളില്‍ നിന്നാണ് ഈ മിടുക്കന്‍ ഒന്നാം സ്ഥാനത്തെത്തി മലയാളികള്‍ക്ക് അഭിമാനം കുറിച്ചത്.
പാഠ്യ വിഷയങ്ങള്‍ക്കു പുറമേ സ്‌പോര്‍ട്‌സിലും പ്രസംഗകലയിലും
ആന്‍ഡ്രൂ മികവു പുലര്‍ത്തുന്നു. ഫിലഡല്‍ഫിയയ്ക്ക് സമീപമുള്ള ഹാവെര്‍ ടൗണിലെ സെയ്ന്റ് പോള്‍ ജാക്കൊബൈറ്റ് ചര്‍ച്ചിലെ ആള്‍ടര്‍ സേര്‍വറായും സേവനം ചെയ്യുന്നു.

പ്രേരക ശക്തികളായി അച്ഛന്‍ ഡോ. ഏബ്രാഹം പറാമ്പത്തും അമ്മ ഡോ. വല്‍സാ ഏബ്രാഹവും ഫിലഡല്‍ഫിയയ്ക്ക് അടുത്തുള്ള കോളജ് വില്ലെയില്‍ ആന്‍ഡ്രൂവിന് വഴികാട്ടികളായുണ്ട്.
വെള്ളം വീഞ്ഞാക്കാന്‍ യേശുവിന് കഴിഞ്ഞത് വെള്ളം കോരി ഭരണികളില്‍ നിറച്ചു വച്ചപ്പോഴാണ്; അതു പോലെ ഞാനും എന്റെ ചുമതല ചെയ്യുന്നൂ, ബാക്കിയെല്ലാം ഈശ്വരാനുഗ്രഹം.
ആന്‍ഡ്രൂ വിനീതനായി.
ആന്‍ഡ്രൂ പറമ്പത്ത്‌ വാലിഡിക്ടോറിയന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക