മയാമി: മയാമിയില്‍ ജൂണ്‍ നാലുമുതല്‍ 6 വരെ നടക്കുന്ന ഹിന്ദു കണ്‍വെന്‍ഷന്റെ
കിക്ക്‌ഓഫ് താമ്പായില്‍ വര്‍ണ്ണശബളമായ പരിപാടികളോടെ നടത്തപ്പെട്ടു. വൈകുന്നേരം
നാലുമണിയോടെ അസോസിയേഷന്‍ ഓഫ് താമ്പാ ഹിന്ദു മലയാളീസിന്റെ പ്രസിഡന്റ് ടി.
ഉണ്ണികൃഷ്‌ണന്റെ സ്വാഗത പ്രസംഗത്തോടെ സമ്മേളനം ആരംഭിച്ചു. കെ.എച്ച്.എന്‍.എ
പ്രസിഡന്റ് ആനന്ദന്‍ നിരവേലും, സെക്രട്ടറി സുരേഷ് നായരും കണ്‍വെന്‍ഷനെപ്പറ്റി
വിശദീകരിക്കുകയും, എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു.
ശ്രീഅയ്യപ്പാ സൊസൈറ്റി പ്രസിഡന്റ് ഡോ. രാധാകൃഷ്‌ണന്‍, താമ്പാ ഹിന്ദു
ടെമ്പിള്‍ ട്രസ്റ്റി ബോര്‍ഡ് അംഗവും എഴുത്തുകാരനുമായ ഡോ. രവീന്ദനാഥ് തുടങ്ങിയവര്‍
കണ്‍വെന്‍ഷന് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. പതിനഞ്ചിലധികം കുടുംബങ്ങള്‍
കണ്‍വെന്‍ഷനുവേണ്ടി രജിസ്റ്റര്‍ ചെയ്‌തു. തരുണ്‍ മേനോന്‍, സിമി ഗോകുല്‍ എന്നിവര്‍
എം.സിമാരായിരുന്നു. ചടങ്ങിനുശേഷം വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.
ടി. ഉണ്ണികൃഷ്‌ണന്‍, പ്രദീപ് നാരായണന്‍, രമ്യാ തരുണ്‍, ഗോകുല്‍
പത്മനാഭന്‍, ബിനോദ് നായര്‍, തരുണ്‍ മേനോന്‍, സുജിത് അച്യുതന്‍ എന്നിവര്‍
പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മെയ് 31-ന് താമ്പായില്‍ നടക്കുന്ന റിമി ടോമി
ഷോയുടെ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്‌ഘാടനവും നടത്തപ്പെട്ടു.