കൊച്ചി: ഒത്തുകളിക്ക് അറസ്റ്റിലായ ക്രിക്കറ്റ് താരം ശ്രീശാന്തിനെ ഭാരത് പെട്രോളിയം കോര്പ്പറേഷന് സസ്പെന്‍ഡ് ചെയ്തു. ബി.പി.സി.എല്ലിന്റെ ഇരുമ്പനത്തെ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് മാനേജരായിരുന്നു ശ്രീശാന്ത്. വഞ്ചനാക്കുറ്റത്തിന് അറസ്റ്റിലായ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യാമെന്ന സര്‍വീസ് ചട്ടം അനുസരിച്ചാണ് ശ്രീശാന്തിനെ സസ്പെന്‍ഡ് ചെയ്തത്. അമ്പതിനായിരം രൂപയിലേറെയായിരുന്നു ശ്രീശാന്തിന്റെ പ്രതിമാസ ശമ്പളം. 2006ലാണ് ശ്രീശാന്ത് ബി.പി.സി.എല്ലില്‍ ചേര്‍ന്നത്.
ഒത്തുകളിക്ക് അറസ്റ്റിലായതിന്റെ തൊട്ടുപിറകെ ശ്രീശാന്തിനെ കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ നിന്ന് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.