Image

ധനമന്ത്രി പി. ചിദംബരം ഖത്തറിലെത്തി

Published on 21 May, 2013
ധനമന്ത്രി പി. ചിദംബരം ഖത്തറിലെത്തി
ദോഹ: ഇന്ത്യന്‍ ധനമന്ത്രി പി.ചിദംബരം ഖത്തര്‍ സന്ദര്‍ശിച്ചു. ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു സന്ദര്‍ശനം. സന്ദര്‍ശനത്തിനിടെ അദ്ദേഹം ഖത്തര്‍ സാമ്പത്തിക-ധനമന്ത്രി യൂസഫ് ഹുസൈന്‍ കമാലുമായി കൂടിക്കാഴ്ച നടത്തി. നിക്ഷേപം, ബാങ്കിങ്, ധനകാര്യം, ഊര്‍ജം, വ്യോമയാനം, വിനോദ സഞ്ചാരം എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും കൂടുതല്‍ ശക്തമായി ബന്ധം സ്ഥാപിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി.

ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് നല്‍കിവരുന്ന പരിഗണനയ്ക്ക് നന്ദി രേഖപ്പെടുത്തുകയും 2030 വിഷന്‍ പദ്ധതിക്ക് ഇന്ത്യന്‍ ഗവണ്‍മെന്റും ജനങ്ങളുടെയും ആശംസകള്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം ദോഹയിലെ ഇസ്‌ലാമിക് മ്യൂസിയം സന്ദര്‍ശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക