ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവെയ്പില്‍ ലഭിച്ച പണം കൊണ്ട് ശ്രീശാന്ത്
കൂട്ടുകാരിക്ക് 45,000 രൂപയോളം വിലവരുന്ന ബ്ലാക്ബെറി ഫോണാണ് വാങ്ങി നല്കി.
ജയ്പൂരിലെ യുവതിക്ക് നല്കിയ ഫോണ്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ശ്രീശാന്തിനെ കഴിഞ്ഞദിവസം ജയ്പൂരില്‍ എത്തിച്ച് തെളിവെടുത്തിരുന്നു.
മേയ്
15ന് നടന്ന മല്‍സരത്തിനു മുന്‍പ് ശ്രീശാന്ത് 1.95 ലക്ഷം രൂപയുടെ വസ്ത്രങ്ങള്‍
വാങ്ങി. ഇവ കണ്ടെടുത്തിട്ടുണ്ട്. ബാക്കി തുക പാര്‍ട്ടികള്‍ക്കും മറ്റുമായി
ചെലവഴിച്ചെന്നും ഡല്‍ഹി പൊലീസ് സകേത് കോടതിയില്‍ വ്യക്തമാക്കി.
അതിനിടെ
ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവരുടെ കസ്റ്റഡി നീട്ടി. അഞ്ചു ദിവസത്തേക്കാണ്
നീട്ടിയത്. ഡല്‍ഹി പൊലീസിന്റെ അപേക്ഷ പരിഗണിച്ച് സാകേത് കോടതിയാണ് കസ്റ്റഡി
നീട്ടിയത്. ഐപിസി 409 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇതു പ്രകാരം
ജീവപര്യന്തം തടവു വരെ ലഭിക്കാം.