Image

വാതുവെയ്‌പ്‌: ബോളിവുഡ്‌ നടന്‍ വിന്ദു ധാരാസിങ്‌ അറസ്റ്റില്‍

Published on 21 May, 2013
വാതുവെയ്‌പ്‌: ബോളിവുഡ്‌ നടന്‍ വിന്ദു ധാരാസിങ്‌ അറസ്റ്റില്‍
മുംബൈ: ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട്‌ ബോളിവുഡ്‌ നടന്‍ വിന്ദു ധാരാസിങ്‌ അറസ്റ്റിലായി. കഴിഞ്ഞ ദിവസം അറസ്റ്റിലായ വാതുവെപ്പുകാരന്‍ രമേശ്‌ വ്യാസിനെ ചോദ്യം ചെയ്‌തതില്‍ നിന്നുള്ള സൂചനകളെത്തുടര്‍ന്നാണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്‌തത്‌. മുംബൈ പോലീസാണ്‌ മുംബൈയിലെ വസതിയില്‍ നിന്ന്‌ വിന്ദുവിനെ അറസ്റ്റ്‌ ചെയ്‌തത്‌.

ബോളിവുഡ്‌ നടനും ഗുസ്‌തിവീരനും രാജ്യസഭാംഗവുമായിരുന്ന ധാരാസിങിന്റെ മകനാണ്‌ വിന്ദു. 2010 ലെ ബിഗ്‌ബോസ്‌ റിയാലിറ്റി ഷോയില്‍ വിജയിയായതോടെയാണ്‌ വിന്ദു ശ്രദ്ധിക്കപ്പെട്ടത്‌. ഇതിനു ശേഷം നിരവധി സിനിമകളിലും അദ്ദേഹം അഭിനയിച്ചു.

കോടതിയില്‍ ഹാജരാക്കിയ ഇയാളെ വെള്ളിയാഴ്‌ച വരെ പോലീസ്‌ കസ്റ്റഡിയില്‍ വിട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക