ലക്‌നൗ:യു.പി.എ സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരേ ബി.ജെ.പി മേയ് 27 മുതല്‍
രാജ്യവ്യാപകമായി പ്രതിഷേധ സമരം ആരംഭിക്കുമെന്ന് ബി.ജെപി അറിയിച്ചു.
യു.പി.എ സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും മുസ്‌ളിം പ്രീണനത്തിനുമെതിരേയും
ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരിന് കീഴിലെ ക്രമസമാധാന
തകര്‍ച്ചയ്‌ക്കെതിരേയും ബി.ജെ.പി ലക്‌നൗവില്‍ ജൂണ്‍ രണ്ടിന് നടത്തുന്ന പ്രതിഷേധ
സമരം പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ രാജ്‌നാഥ് സിങ് നയിക്കുമെന്നും പാര്‍ട്ടി
വക്താവ് വിജയ് ബഹാദുര്‍ പഥക് വ്യക്തമാക്കി.
ബി.ജെ.പി വൈസ് പ്രസിഡന്റ്
മുക്‌താര്‍ അബ്ബാസ് നഖ്‌വിയുടെ നേതൃത്വത്തില്‍ മേയ് 29ന് കാണ്‍പുരില്‍ പ്രതിഷേധ
സമരം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.