Image

അമ്മമാരെ പുഷ്പവൃഷ്ടിയില്‍ പമ്പ ആദരിച്ചു.

ജോര്‍ജ് നടവയല്‍ Published on 21 May, 2013
അമ്മമാരെ പുഷ്പവൃഷ്ടിയില്‍ പമ്പ ആദരിച്ചു.
ഫിലഡല്‍ഫിയ: Pennsylvanian Association of Malayalees for Prosperity and Advancement എന്ന PAMPA; അമ്മമാരെ പുഷ്പവൃഷ്ടിയില്‍ ആദരിച്ചു. പുഷ്പാഞ്ജലിക്ക് പ്രശസ്ത വാഗ്മി റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, സ്റ്റേറ്റ് റപ്രസന്റേറ്റിവ് ബ്രണ്ടന്‍ ബോയല്‍, ഫിലഡല്‍ഫിയ സിറ്റി കൗണ്‍സില്‍മാന്‍ ഡേവിഡ് ഓ എന്നിവര്‍ പുഷ്പദാനികളായി.

അമ്മയും മുത്തശ്ശിയും ഉദ്യോഗിക ചുമതലകളും കുടുംബിനി എന്ന അന്തസ്സും എഴുത്തുകാരി എന്ന സാക്ഷാത്കാരവും സമന്വയിക്കുന്ന അമ്മയായ പ്രശസ്ത അമേരിക്കന്‍മലയാളി നോവലിസ്റ്റ് നീനാ പനയ്ക്കലിനെ പമ്പയ്ക്കു വേണ്ടി സ്റ്റേറ്റ് റപ്രസന്റേറ്റിവ് ബ്രണ്ടന്‍ ബോയല്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

ഈ മാതൃദിനാഘോഷത്തിലൂടെ അമ്മമാരെ പമ്പ അവികലം അണമുറിയാതെ ആദരിക്കുന്നൂ; PAMPA ADORES MOTHERS PERFECT ALWAYS (PAMPA) എന്ന അര്‍ത്ഥവും അന്തസ്സും പമ്പ ആര്‍ജ്ജിച്ചു.

പമ്പാ പ്രസിഡന്റ് ഫീലിപ്പോസ് ചെറിയാന്‍ അദ്ധ്യക്ഷനായി. ദേവമാതാ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപറമ്പില്‍ മാതൃമഹത്വ സന്ദേശവും യുവപ്രസംഗി ജയ്‌സി ജോണ്‍ മാതൃ വന്ദന സന്ദേശവും നല്‍കി. ബോബീ ജേക്കബ്, സുധാ കര്‍ത്താ, മോഡീ ജേക്കബ്, അലക്‌സ് തോമസ് എന്നിവര്‍ പ്രമേയ അവതാരകരായി. ജോസഫ് ഫിലിപ് വി.വി.ചെറിയാന്‍, റോയ് സാമുവേല്‍ , എബി മാത്യൂ, ഡോമിനിക് ജേക്കബ്, പ്രിന്‍സ് ജോസഫ് , ഏ. എസ്. സാമുവേല്‍ എന്നീ എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങള്‍ പ്രോഗ്രാം കോര്‍ഡിനേറ്റ് ചെയ്തു.

കമ്മ്യൂണിറ്റി സര്‍വീസ് അവാര്‍ഡ്‌സന്ധ്യക്ക് പമ്പാ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഈപ്പന്‍ ഡാനിയേല്‍ ഏകോപനം നിര്‍വഹിച്ചു. പെന്‍സില്‍വേനിയാ സ്റ്റേറ്റ് റപ്രസന്റേറ്റീവ് ബ്രന്‍ഡന്‍ ബോയലിന് മാതൃകാ ജനപ്രതിനിധിയ്ക്കുള്ള ആദര ഫലകം പമ്പാ പ്രസിഡന്റ് ഫീലിപ്പോസ് ചെറിയാന്‍ സമ്മാനിച്ചു. എബീ മാത്യൂവിന് യുവസാമൂഹിക സേവകനുള്ള പുരസ്‌ക്കാരം ഫൊക്കാനാ അഡൈ്വസറി ബോര്‍ഡ് സെക്രട്ടറിതമ്പി ചാക്കോ സമ്മാനിച്ചു. ഫൊക്കാനാ മുന്‍ ജനറല്‍ സെക്രട്ടറി, പമ്പാ മുന്‍ ജനറല്‍ സെക്രട്ടറി, ട്രൈസ്റ്റേറ്റ് കേരളാ ഫോറം ജനറല്‍ സെക്രട്ടറിഎന്ന നിലയില്‍നേതൃമേന്മ മുദ്രിതിനാക്കിയ ബോബീ ജേക്കബിന് അമേരിക്കന്‍ മലയാള നേതൃയുവ പ്രതിഭയ്ക്കുള്ള പ്രശംസാ ഫലകം മനീഷി നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമാ ഡയറക്ടര്‍ ജോര്‍ജ് നടവയല്‍ സമ്മാനിച്ചു.

അലക്‌സ് തോമസ് സ്വാഗതസംഘം ചെയര്‍മാനായി സേവനം ചെയ്തു. പമ്പാ കുടുംബ സംഗമവുംബാങ്ക്വറ്റും ഉണ്ടായിരുന്നു. രംഗ ചിത്രീകരണാലേഖനത്തിന് ഗിരീഷ് കര്‍ത്താ, അമേയാജോര്‍ജ് എന്നിവര്‍ നേതൃത്വം നല്കി.

പെന്‍സില്‍വേനിയാ സ്റ്റേറ്റ് റപ്രസന്റേറ്റിവ് ബ്രന്‍ഡന്‍ ബോയല്‍, ഫിലഡല്‍ഫിയ സിറ്റി കൗണ്‍സില്‍മാന്‍ ഡേവിഡ് ഓ, പമ്പാ ബോര്‍ഡ് ഓഫ്ട്രസ്റ്റീ സെക്രട്ടറി ബാബൂ വര്‍ഗീസ്, ഫൊക്കാനാ അസ്സോസിയേറ്റ് ട്രഷറാര്‍ ജോര്‍ജ് ഓലിക്കല്‍, ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ കുര്യന്‍ രാജന്‍, പ്രസ് ക്ലബ് ഫിലഡല്‍ഫിയാ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് സുധാ കര്‍ത്താ, കോട്ടയം അസ്സോസിയേഷന്‍ പ്രസിഡന്റ് ജീമോന്‍ ജോര്‍ജ്, ഫ്രണ്ട്‌സ് ഓഫ് തിരുവല്ലാ പ്രസിഡന്റ് രാജന്‍ സാമുവേല്‍, ഫ്രണ്ട്‌സ് ഓഫ് റാന്നിപ്രസിഡന്റ് സുരേഷ് നായര്‍, ഓവര്‍സീസ് റിട്ടേണ്ട് മലയാളീസ് ഇന്‍ അമേരിക്ക (ഓര്‍മ) പെന്‍സില്‍വേനിയാ ചാപ്റ്റര്‍ പ്രസിഡന്റ് ഫ്രാന്‍സീസ് പടയാറ്റി, പെന്‍സില്‍വേനിയാ മലയാളി അസ്സോസ്സിയേഷന്‍ (ഫില്‍മ) പ്രസിഡന്റ് ജേക്കബ് ചാക്കോ, ഇന്ത്യാ പാകിസ്ഥാന്‍സ്റ്റുഡന്റ്‌സ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ റപ്രസന്റേറ്റിവ് ടാനിയാ തമ്പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു.

മഹിമാ ജോര്‍ജും ആഷ്‌ളീ ജോര്‍ജും അമേയാ ജോര്‍ജും ഭാരത-അമേരിക്കന്‍ ദേശീയ ഗാനാലാപങ്ങള്‍ക്ക് നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി ജോര്‍ജ് നടവയല്‍ സ്വാഗതവും ട്രഷറാര്‍ ഈപ്പന്‍ മാത്യൂ നന്ദിയും പറഞ്ഞു.

ഷിനു ഏബ്രാഹം, ഹെല്‍ഡാ സുനില്‍, സുമോദ് നെല്ലിക്കാലാ, സ്‌നേഹാ, അവതരിപ്പിച്ച ഗാന മേളയും, ആഷ്‌ളീ ഓലിക്കല്‍, സ്റ്റെഫനീ ഓലിക്കല്‍, മഹിമാ ജോര്‍ജ് എന്നിവരുടെ നൃത്തങ്ങളും ഉണ്ടായിരുന്നു. ആര്‍ട്‌സ് ചെയര്‍മാന്‍ പ്രസാദ് ബേബി കള്‍ച്ചറല്‍ പ്രോഗ്രാം മനോഹരമായി. ഏകോപിപ്പിച്ചു.
അമ്മമാരെ പുഷ്പവൃഷ്ടിയില്‍ പമ്പ ആദരിച്ചു.
അമ്മമാരെ പുഷ്പവൃഷ്ടിയില്‍ പമ്പ ആദരിച്ചു.

PAMPA PHILIPOSE CHERIYAN

അമ്മമാരെ പുഷ്പവൃഷ്ടിയില്‍ പമ്പ ആദരിച്ചു.

Dr Augustine

അമ്മമാരെ പുഷ്പവൃഷ്ടിയില്‍ പമ്പ ആദരിച്ചു.

Bobby

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക