ന്യൂയോര്‍ക്ക് : ഏപ്രില്‍ 22ന് സിറിയയിലെ
ലബാനോനില്‍ നിന്നും ഭീകരന്‍ തട്ടിക്കൊണ്ടുപോയെ ആര്‍ച്ച് ബിഷപ്പ് മോര്‍
ഗ്രിഗോറിയോസ് യൂഹാനോന്‍ ഇബ്രാഹീം( സിറിയന്‍ ഓര്‍ത്തഡോക്‌സ്), മോര്‍ പോള്‍
യാസിഗി(ഗ്രീക്ക് ഓര്‍ത്തഡോക്‌സ്) എന്നിവരുടെ മോചനം നീളുന്നു. ലോക് ക്രൈസ്തവ
സഭാദ്ധ്യക്ഷന്‍മാര്‍ ഊര്‍ജ്ജിതമായ നടപടി ഇക്കാര്യത്തില്‍ കൈക്കൊള്ളണമെന്ന്
രാഷ്ട്ര തലവന്‍മാരോടഭ്യര്‍ത്ഥിച്ചു. തുര്‍ക്കി അതിര്‍ത്തിയില്‍ വെച്ച്
ആയുധധാരികള്‍ വഴിതടഞ്ഞ് തട്ടിയെടുത്ത ബിഷപ്പുമാരോടൊപ്പം ഉണ്ടായിരുന്ന കാര്‍
ഡ്രൈവര്‍ കൂടിയായ ഡീക്കന്‍, ഫാറ്റ് ഹുക്കിന്റെ മൃതദ്ദേഹം വെടിയേറ്റു
മരിച്ചനിലയില്‍ പിന്നീട് വീണ്ടെടുക്കുകയുണ്ടായി.ചെച്‌നിയര്‍ വിമതരോ സിറിയയിലെ സര്‍ക്കാര്‍ വിരുദ്ധ കലാപകാരികളോ ആവാം
തട്ടിയെടുത്തതെന്ന് കരുതപ്പെടുന്നു. ലബാനോനിലെ ബാഷ്‌കാതീന്‍ ഗ്രാമത്തില്‍
വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതായി സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാ
നേതൃത്വത്തിന് വിവരം ലഭിച്ചു.
അതേസമയം പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കുനേരെ നടക്കുന്ന
ആക്രമണങ്ങളില്‍ ഉളള പ്രതിഷേധം ശക്തമായി. ക്രൈസ്തവ പീഢനത്തിനും
ബിഷപ്പുമാരുടെ മോചനത്തിനുമായി ലോകമെങ്ങും സമൂഹപ്രാര്‍ത്ഥനകളും ഉന്നതതല
ചര്‍ച്ചകളും നടന്നുവരുന്നു. കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ
ഫ്രാന്‍സീസ് മാര്‍പാപ്പ, സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാദ്ധ്യക്ഷന്‍
ഇഗ്നാത്തിയോസ് സഖാ പാത്രിയാര്‍ക്കീസ് ബാവ, റഷ്യന്‍ ഓര്‍ത്തഡോക്‌സ്
പാത്രിയര്‍ക്കീസ് കിറില്‍ ഒന്നാമന്‍ എന്നിവര്‍ പ്രശ്‌നപരിഹാരത്തിന്
ഇടപ്പെടണമെന്നു അന്താരാഷ്ട്ര സമൂഹത്തോടഭ്യര്‍ത്ഥിച്ചു. റഷ്യന്‍ പ്രസിഡന്റ്
വ്‌ളാഡിമര്‍ പുടിന്‍, ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ. മന്‍മോഹന്‍സിങ്ങ്
എന്നിവര്‍ ബിഷപ്പുമാരുടെ മോചനത്തിനായി പരിശ്രമിക്കുമെന്ന് ഉറപ്പുനല്‍കി.
ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ യാക്കോബായ സഭ
സുന്നഹദോസ് സെക്രട്ടറി ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ഡല്‍ഹി
ഭദ്രാസനാധിപന്‍ ഐസക്ക് മോര്‍ ഒസ്താത്തിയോസ്, പി.സി.ചാക്കോ എം.പി.,
കമാണ്ടര്‍ ടി.എസ്. സാമുവേല്‍ എന്നിവര്‍ പങ്കെടുത്തു. പ്രാവസി കാര്യ വകുപ്പു
മന്ത്രി വയലാര്‍ രവിയുമായും സംഘം ചര്‍ച്ച നടത്തി.
പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ നടന്ന സമൂഹ പ്രാര്‍ത്ഥനയില്‍
വിവിധ ക്രൈസ്തവ സഭാ അദ്ധ്യക്ഷന്‍മാര്‍ പങ്കെടുത്തു. കോതമംഗലത്തു നടന്ന
പ്രാര്‍ത്ഥനാ യജ്ഞത്തില്‍ ശ്രേഷ്ഠ കാതോലിക്ക ബാവ, മെത്രാപ്പോലീത്തമാര്‍
എന്നിവര്‍ നേതൃത്വം നല്കി.
കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍(KCBC) യോഗം പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ
ക്രൈസ്തവ പീഢനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു. ചങ്ങനാശ്ശേരി
പാറേല്‍പള്ളിയില്‍ ചേര്‍ന്ന പ്രാര്‍ത്ഥന സംഗമത്തില്‍ നൂറുകണക്കിനാളുകള്‍
പങ്കെടുത്തു. കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍
നടന്നുവരുന്നു.
ന്യൂയോര്‍ക്കിലെ പ്രശസ്തമായ സെന്റ് പാട്രിക്ക് കത്തീഡ്രലില്‍ ആര്‍ച്ച്
ബിഷപ്പ് തിമോത്തി ഡോളന്‍ നേതൃത്വം നല്‍കിയ സമൂഹ പ്രാര്‍ത്ഥനയില്‍ മലങ്കര
ആര്‍ച്ച് ഡയോസിസാധിപന്‍ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോമ തീത്തോസ്, എഫ്രയീം
കരീം കുറീലോസ് എന്നിവര്‍ പങ്കെടുത്തു. ബിഷപ്പുമാരുടെ വിടുതലിനായി സത്യര
നടപടികള്‍ കൈക്കൊള്ളണമെന്നു മലങ്കര ആര്‍ച്ച് ഡയോസിസ് സെക്രട്ടറി വെരി.റവ.
ഏബ്രഹാം കടവില്‍ കോറെപ്പിസ്‌ക്കോപ്പ, വൈദീക സെക്രട്ടറി വെരി.റവ. ഗീവര്‍ഗീസ്
തോമസ്ചട്ടത്തില്‍ കോറെപ്പിസ്‌ക്കോപ്പ എന്നിവര്‍ അഭ്യര്‍ത്ഥിക്കുകയും
മോചനശ്രമങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ ഐക്യദാര്‍ഢ്യം
പ്രഖ്യാപിക്കുകയും ചെയ്തു.
മതതീവ്രവാദികള്‍ ക്രൈസ്തവ സമൂഹത്തിനു നേരെ നടത്തുന്ന പൈശാചിക പീഢനങ്ങളേയും
മെത്രാപ്പോലീത്തമാരെ തടവിലാക്കിയതിനെതിരെ പ്രതിഷേധിക്കുവാനുമായി
ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍
യുണൈറ്റഡ് നേഷന്‍സ് ഓഫീസിനു മുന്‍പാകെ(UN Head Quarters NY Centre) മെയ് 23ന് (വ്യാഴം) രാവിലെ 11
മണിക്ക് പ്രാര്‍ത്ഥനാ റാലി നടത്തുന്നു. ശ്രീ. തോമസ്. ടി.
ഉമ്മന്‍(പ്രസിഡന്റ്), റവ. വിന്‍സന്‍ ജോസ്, ഇട്ടി ഏബ്രഹാം, ഡോ. വര്‍ഗീസ്
ഏബ്രഹാം, പി.വി. വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കുന്ന പരിപാടിയില്‍
പ്രമുഖ സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ പങ്കെടുക്കുന്നതാണ്. ഭീകര
വിരുദ്ധ പോരാട്ടങ്ങളില്‍ പങ്കുചേര്‍ന്ന് ബിഷപ്പുമാരുടെ മോചനം
ത്വരിതമാക്കുന്ന പ്രാര്‍ത്ഥനാ യജ്ഞനത്തിലും പ്രതിഷേധ റാലിയും പങ്കെടുത്ത്
വിജയിപ്പിക്കണമെന്ന് സാമൂഹ്യ പ്രവര്‍ത്തകനും കമ്മ്യൂണിറ്റി ബോര്‍ഡ്
പ്രസിഡന്റുമായ ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, ശ്രീ. തോമസ് തോമസ് പാലത്തറ
എന്നിവര്‍ സ്‌ററാറ്റന്‍ ഐലന്റില്‍ ആഹ്വാനം ചെയ്തു.