ഒക്കലഹോമ : ഒക്കലഹോമയുടെ ചരിത്രത്തില്‍ ഇതുവരെ
സംഭവിച്ചിട്ടില്ലാത്ത 200 മൈല്‍ വേഗതയില്‍ ആഞ്ഞടിച്ച ചുഴലി കൊടുങ്കാറ്റില്‍
20 കുട്ടികള്‍ ഒള്‍പ്പെടെ 51 പേര് മരിച്ചതായി മെയ് 20 തിങ്കളാഴ്ച
വൈകീട്ട് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പ്ലാസാ ടവേഴ്സ്
എലിമെന്ററി സ്ക്കൂളിന്റെ മേല്‍കൂര മുഴുവനായി ചുഴലിക്കാറ്റില്‍ തകര്‍ന്ന്
പോയി. ഈ വിദ്യാലയത്തിന്റെ ഏഴു കുട്ടികള്‍ മരിച്ചതായി സ്ക്കൂള് അധികൃതര്‍
പറഞ്ഞു. 230 പേര് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതായും ഇതില്‍ 60
പേര് കുട്ടികളാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. രണ്ടു മൈല്‍ പ്രദേശമാകെ
ചുഴലിക്കാറ്റ് സംഹാര താണ്ഡവമാടുകയായിരുന്നു.
അടിയന്തിര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന്
ഗവര്‍ണ്ണര്‍ ഫോളിന് രംഗത്തുണ്ട്. സംസ്ഥാനത്തെ 21 കൗണ്ടികളില്‍ ഗവര്‍ണ്ണര്‍
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
അമേരിക്കയിലെ ഏറ്റവും ഭയാനകമായി നാശം വിതച്ച ചുഴലിക്കാറ്റ് ഹുരിക്കെയ്ന്
കത്രീനയായിരുന്നു 2005 ആഗസ്റ്റ് 23ന് വീശിയടിച്ച കൊടുങ്കാററില്‍
മിസ്സിസിപ്പി, ലൂസിയാന, ബഹാമസ്, സൗത്ത് ഫ്ളോറിഡാ തുടങ്ങിയ സംസ്ഥാനങ്ങളുടെ
സാധാരണ ജനജീവിതത്തെയാണ് സാരമായി ബാധിച്ചത്.