കൊച്ചി: സ്വര്‍ണവിലയില്‍ തിരിച്ചുവരവ്. പവന് 480 രൂപ ഉയര്‍ന്ന് 20,000
രൂപയായി. ഗ്രാമിന് 60 രൂപ ഉയര്‍ന്ന് 2500 രൂപയായി. ഇന്നലെ പവന് 160
കുറഞ്ഞിരുന്നു. നാലു വ്യാപാര ദിനങ്ങളിലായി 960 രൂപ കുറഞ്ഞശേഷമാണ്
സ്വര്‍ണവില തിരിച്ചുകയറിയത്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ
മൂല്യത്തിലുണ്ടാകുന്ന വ്യതിയാനവും രാജ്യാന്തര വിപണിയിലെ നീക്കങ്ങളുമാണ്
ആഭ്യന്തര വിപണിയില്‍ സ്വര്‍ണവിലയെ ബാധിക്കുന്നത്.