Image

ഐപിഎല്‍ ഒത്തുകളി: താരങ്ങളുടെ കരാര്‍ രാജസ്ഥാന്‍ റോയല്‍സ് റദ്ദാക്കി

Published on 20 May, 2013
ഐപിഎല്‍ ഒത്തുകളി: താരങ്ങളുടെ കരാര്‍ രാജസ്ഥാന്‍ റോയല്‍സ് റദ്ദാക്കി
ജയ്പൂര്‍: ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ പെട്ട മലയാളി താരം എസ്. ശ്രീശാന്ത് ഉള്‍പ്പെടെ മൂന്നു താരങ്ങളുടെ കരാര്‍ രാജസ്ഥാന്‍ റോയല്‍സ് റദ്ദാക്കി. പോലീസ് നല്‍കിയ വിവരമനുസരിച്ച് അന്വേഷണ വിധേയമായിട്ടാണ് ഇവരുടെ കരാറുകള്‍ റദ്ദാക്കുന്നതെന്ന് ടീം ചെയര്‍മാന്‍ രഞ്ജിത് ബര്‍ത്താക്കൂര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ശ്രീശാന്തിനെക്കൂടാതെ അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവരുടെ കരാറുകളാണ് റദ്ദാക്കിയത്. മൂന്നു പേരും ഡല്‍ഹി പോലീസിന്റെ കസ്റ്റഡിയിലാണ്. ഇവര്‍ക്കെതിരേ ഡല്‍ഹി പോലീസില്‍ ടീം മാനേജ്‌മെന്റ് പരാതി നല്‍കിയിട്ടുണ്‌ടെന്നും രഞ്ജിത് ബര്‍ത്താക്കൂര്‍ വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ ടീമിനുള്ളില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കളിക്കാരുടെ പൂര്‍ണപിന്തുണയോടെയായിരിക്കും നടപടികള്‍ ഏര്‍പ്പെടുത്തുകയെന്നും രഞ്ജിത് ബര്‍ത്താക്കൂര്‍ വ്യക്തമാക്കി. ഇത്തരം ഇടപാടുകള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക