ന്യൂഡല്‍ഹി: ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാങിന്റെ സന്ദര്‍ശനത്തിനെതിരെ വിവിധ
ടിബറ്റന്‍ സംഘടനകള്‍ പ്രതിഷേധം അറിയിച്ചു. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപത്തെ
റേസ് കോഴ്സ് സ്റ്റേഷന് ഉള്‍പ്പെടെ നാല് മെട്രോ സ്റ്റേഷനുകള്‍
അടച്ചിട്ടിരിക്കയാണ്. ചൈനീസ് പ്രധാനമന്ത്രി താമസിക്കുന്ന ഹോട്ടലിലും ചൈനീസ്
എംബസിയിലും നിരവധി പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. നഗരത്തില്‍ മിക്കയിടങ്ങളില്‍
ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി
ഞായറാഴ്ചയാണ് ലീ ഇന്ത്യയിലെത്തിയത്.
ഡല്‍ഹിയില്‍ പലയിടത്തും വിവിധ
സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഡല്‍ഹി പൊലീസ് നഗരത്തില്‍
സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.