Image

തിരുവനന്തപുരത്ത് കുടിവെള്ള ടാങ്കര്‍ സമരം പിന്‍വലിച്ചു

Published on 20 May, 2013
തിരുവനന്തപുരത്ത് കുടിവെള്ള ടാങ്കര്‍ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ രണ്ടു ദിവസമായി നടന്നുവന്ന കുടിവെള്ള ടാങ്കര്‍ സമരം പിന്‍വലിച്ചു. ടാങ്കര്‍ ഉടമകളുമായി വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടിവ് എഞ്ചിനീയറും പോലീസും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരത്തില്‍ നിന്ന് പിന്‍മാറുന്നത്. രാവത്രി ഓടുന്ന ടാങ്കറുകളുടെ സംരക്ഷണം പോലീസ് ഉറപ്പ് നല്‍കി.

ടാങ്കര്‍ ലോറികള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെയായിരുന്നു സമരം. കഴിഞ്ഞ ദിവസം ഒരു ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ പ്രദേശത്ത് ഉപരോധം സൃഷ്ടിച്ചിരുന്നു. ടാങ്കര്‍ പണിമുടക്ക് ശക്തമായതോടെ നഗരത്തിലെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. ഫ്‌ളാറ്റുകളിലും വെള്ളം എത്തിയിരുന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക